Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:33 am

Menu

Published on September 26, 2013 at 11:27 am

തീവ്രവാദി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് രണ്ടു മലയാളി കുടുംബങ്ങൾ

mallu-families-hardly-escaped-from-kenyan-terrorist-attack

കെനിയയിലെ ഷോപ്പിങ്മാളില്‍ സോമാലിയന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതിൻറെ  ആശ്വാസത്തിലാണ്  രണ്ട് മലയാളിക്കുടുംബങ്ങള്‍. ആറ്റിങ്ങല്‍ കാട്ടുമ്പുറം ആര്‍.പി. നിവാസില്‍ ജ്യോതിഷും (38) കുടുംബവും ചിറ്റൂര്‍ പൊല്‍പ്പുള്ളി അത്തിക്കോട് മുരുകനോട് വീട്ടില്‍ രാഘവൻറെ മകന്‍ രാധാകൃഷ്ണനുമാണ്  (39) ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.ജ്യോതിഷും ഭാര്യ ലിജ (32), മകള്‍ നിരഞ്ജന (എട്ട്) എന്നിവരും ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് നൈറോബിയിലെ വെസ്റ്റേഗേറ്റ് ഷോപ്പിങ്മാളില്‍ എത്തിയത്.മാളില്‍ നില്‍ക്കുമ്പോൾ  പെട്ടെന്ന് നിലവിളികളും ശബ്ദങ്ങളും കേട്ടു. അപകടസൈറണും മുഴങ്ങി. തീപിടിത്തമെന്ന് കരുതി പുറത്തേക്കോടിയ ഇവരെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞ് ഗോഡൗണില്‍ പിടിച്ചുകയറ്റി വാതില്‍ അടച്ചു. ഇവര്‍ ഉള്‍പ്പെടെ അറുപതോളം പേരെ ഈ ഗോഡൗണില്‍ കയറ്റിയിരുന്നു. പിന്നീടു  ഒരു  സെക്യൂരിറ്റി ജീവനക്കാരനത്തെി വാതില്‍ തുറക്കുകയും പിന്‍ഭാഗത്തുള്ള ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പ്രധാന ഗേറ്റുകളിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കെല്ലാം വെടിയേറ്റിരുന്നു.ഗോഡൗണിനുള്ളില്‍ കയറി രക്ഷപ്പെട്ടവരില്‍ കോഴിക്കോട് സ്വദേശികളായ നാലംഗ കുടുംബവുമുണ്ടായിരുന്നു. മുന്‍വാതിലിലൂടെ എത്തിയ പത്തംഗസംഘം ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണന്‍ അറിയിച്ചു. രാധാകൃഷ്ണൻറെ  സമീപത്തുണ്ടായിരുന്ന ഒരു യുവതി ഗ്രനേഡ് പതിച്ച് മരിച്ചു. ഇതുകണ്ട രാധാകൃഷ്ണന്‍ മാളിലുണ്ടായിരുന്ന വലിയ മരപ്പെട്ടിയുടെ പുറകില്‍ ഒളിച്ചും പിന്നീട്, കോണിയുടെ ചുവട്ടില്‍ അഭയം തേടുകയുമാണ് രക്ഷപെട്ടത്. ആക്രമണം രൂക്ഷമായപ്പോൾ മാളിലെ ഒരു തുണിക്കടയുടെ ഷട്ടര്‍ തുറന്ന് അകത്തെ മുറിയില്‍ ഒളിച്ചു. നാല് മണിക്കൂറിന് ശേഷം രണ്ട് കെനിയന്‍ സൈനികരെതി  രക്ഷപ്പെടുത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News