Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:46 am

Menu

Published on July 3, 2014 at 1:12 pm

മോഹൻലാലിനും മമ്മൂട്ടിക്കും ഇനി ഒരൊറ്റ ഫേസ്ബുക്ക് പേജ് !

mammootty-and-mohanlal-same-facebook-page

മലയാളത്തിൻറെ പ്രിയ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഇനി ഒരു ഫേസ്ബുക്ക് പേജ്. രണ്ടു പേരുടെയും ഫാന്‍സിനെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പേജ് ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ വൻ വരവേൽപ്പാണ് ഈ പേജിന് ലഭിച്ചിരിക്കുന്നത്. സിനിമാരംഗത്ത് ഒരു പുതിയ ട്രെന്‍ഡിനു തുടക്കം കുറിച്ചേക്കാവുന്ന താരങ്ങളുടെ ഈ ഫേസ്ബുക്ക് പേജിൽ രണ്ടു പേരെയും സംബന്ധിക്കുന്ന വാര്‍ത്തകള്‍ സമാസമം ചേർത്തായിരിക്കും നൽകുക. പേജ് തുടങ്ങി ഒൻപത് മണിക്കൂറിനുള്ളിൽ തന്നെ 2500 ഓളം ലൈക്കുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്.ഇരുവർക്കും വ്യക്തികത പേജുകളുണ്ടെങ്കിലും രണ്ടു പേരുടെയും ആരാധകർ തമ്മിൽ വഴക്കടിക്കുന്നവർക്കാണ് ഈ പേജ് ഉണ്ടാക്കിയിരിക്കുന്നത്.ഇപ്പോൾ ഫേസ്ബുക്കിൽ 58 ലക്ഷം ലൈക്കുകളോടെ മലയാളി താരമായ നസ്രിയയാണ് മുന്നിൽ നിൽക്കുന്നത്.ഈ ലൈക്കിനെ സൂപ്പർ സ്റ്റാറുകൾക്ക് മറികടക്കാനാവുമോ എന്നാണ് ആരാധകരിപ്പോൾ ഉറ്റുനോക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News