Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മമ്മൂട്ടി വലിയ ജാഡക്കാരനും മുൻകോപിയാണെന്നുമൊക്കെയാണ് ആളുകളുടെ പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ മമ്മൂട്ടിയുടെ ഈ ജാഡ സിനിമയില്‍ വന്നത് കൊണ്ട് ഉണ്ടായതല്ല, അത് മമ്മൂട്ടിയുടെ പെരുമാറ്റ രീതിയാണെന്നാണ് സംവിധായകന്‍ സിദ്ധിഖ് പറയുന്നത്.സിനിമയില്‍ വരുന്നതിനു മുമ്പുതന്നെ മമ്മൂട്ടി ദേഷ്യക്കാരനായിരുന്നു. എന്നാല്‍ മമ്മൂട്ടി ദേഷ്യം പകയായി കൊണ്ടു നടക്കില്ല അതെല്ലാം അപ്പോഴെ മറക്കും എന്ന് സിദ്ധിഖ് പറഞ്ഞു.സിനിമയില്‍ എത്തുന്നതിനു മുമ്പു മമ്മൂട്ടി മിമിക്രി കലാകാരനായിരുന്നു. അങ്ങനെ മമ്മൂട്ടി പങ്കെടുത്തിരുന്ന ഒരു മിമിക്രി പരിപാടിക്കു സിദ്ധിഖും പോയി. അവിടെ ഉണ്ണിമേരിയുടെ ഡാന്‍സും ഉണ്ട്. പൊന്നാരിമംഗലത്തായിരുന്നു പരിപാടി.
പരിപാടി കഴിഞ്ഞ് ബോട്ടില്‍ യാത്ര ചെയ്ത് എറണാകുളത്ത് എത്താന്‍ എല്ലാവരും ബോട്ട് ജെട്ടിയില്‍ എത്തി. ഡാന്‍സ് കഴിഞ്ഞെത്തിയ ഉണ്ണിമേരിയും സംഘവും ബോട്ടില്‍ ഉണ്ട്. എന്നാല്‍ മിമിക്രിക്കാരായ മമ്മൂട്ടിയേയും കൂട്ടുകാരേയും ബോട്ടില്‍ കയറ്റാന്‍ ഉണ്ണിമേരി സമ്മതിച്ചില്ല.തങ്ങള്‍ക്ക് ഒറ്റയ്ക്കു യാത്ര ചെയ്യണം മമ്മൂട്ടിയെ കയറ്റാന്‍ പറ്റില്ല എന്ന് ഉണ്ണിമേരി ആവര്‍ത്തിച്ചു. വിട്ടുകൊടുക്കാന്‍ മമ്മൂട്ടിയും തയാറായില്ല. ഈ ബോട്ടില്‍ തന്നെ യാത്ര ചെയ്യണം എന്നു മമ്മൂട്ടിയും പറഞ്ഞു. അവര്‍ വേണമെങ്കില്‍ അടുത്ത ബോട്ടില്‍ വരട്ടെ എന്നായിരുന്നു മമ്മൂട്ടി. ഒടുവില്‍ സംഘാടകര്‍ എത്തി രംഗം ശാന്തമാക്കി. എല്ലാവരേയും ഒരു ബോട്ടില്‍ എറണാകുളത്ത് എത്തിക്കുകയായിരുന്നു.
പിന്നീട് ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ ഉണ്ണിമേരി അഭിനയിക്കാനെത്തിയപ്പോള്‍ സിദ്ദിഖ് ഇക്കാര്യം ഓര്‍മിപ്പിച്ചു. അന്നത്തെ മിമിക്രിക്കാരന്‍ മമ്മൂട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ മാപ്പ് പറയണമെന്നായി അവര്‍ക്കെന്നും വഴക്കിട്ടതും ദേഷ്യപ്പെട്ടതുമൊന്നും മനസ്സില്‍ സൂക്ഷിക്കുന്നയാളല്ല മമ്മൂട്ടിയെന്ന് സിദ്ദിഖ് സമാധാനിപ്പിച്ചതോടെയാണ് ഉണ്ണിമേരി അടങ്ങിയതെന്നും സിദ്ദിഖ് ഓര്‍ക്കുന്നു.
Leave a Reply