Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 11:38 am

Menu

Published on December 23, 2015 at 10:35 am

ദയാബായിയെ വിളിച്ച് മമ്മൂട്ടി ക്ഷമ ചോദിച്ചു

mammootty-apologises-to-daya-bai

കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് തീവണ്ടിയില്‍ മടങ്ങവേ തിങ്കളാഴ്ച ദയാബായിയെത്തേടി വന്ന ആദ്യ ശബ്ദം മമ്മൂട്ടിയുടേതായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്രയ്ക്കിടെ ജീവനക്കാര്‍ അധിക്ഷേപിച്ച് ഇറക്കിവിട്ട ഈ ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകയെത്തേടി മമ്മൂട്ടിയുടെ ഫോണ്‍ വന്നുവെന്ന് അവര്‍ക്കു പോലും വിശ്വസിക്കാനായില്ല.മമ്മൂട്ടി…. മമ്മൂട്ടി എന്ന് ആവര്‍ത്തിക്കുന്നത് കേട്ടപ്പോള്‍ തീവണ്ടിയിലെ സഹയാത്രികര്‍ക്ക് ആദ്യം ചിരിയാണ് വന്നത്. അതിനു ശേഷമാണ് അവര്‍ ദയാബായിയോട് ചോദിച്ചത് ‘ ശരിക്കുള്ള മമ്മൂട്ടിയാണോ ഫോണില്‍’ എന്ന്.കേരളത്തില്‍ നേരിട്ട അധിക്ഷേപത്തിന് ഇവിടത്തെ ജനങ്ങള്‍ക്ക് വേണ്ടി ഖേദമറിയിക്കുന്നതായി മമ്മൂട്ടി ദയാ ബായിയോട് പറഞ്ഞു. ഇവിടത്തെ അവസ്ഥയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞുകൊടുത്തപ്പോള്‍ ചിലതെല്ലാം കേട്ടറിവ് മാത്രമായിരുന്നുവെന്നും ആദ്യമായാണ് ഇവിടെ ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.പക്ഷേ, താന്‍ ഇത് വലിയ കാര്യമായെടുക്കുന്നില്ലെന്നും മമ്മൂട്ടിയെപ്പോലുള്ളവര്‍ ആശ്വാസ വാക്കുമായെത്തുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നും ദയാബായി പറഞ്ഞു. മഹാരാഷ്ട്രയില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്കായി ഇപ്പോള്‍ നയിക്കുന്ന പോരാട്ടത്തിന്റെ വിശദാംശങ്ങള്‍ അവര്‍ മമ്മൂട്ടിയുമായി പങ്കുവച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News