Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:02 pm

Menu

Published on February 24, 2016 at 10:45 am

മമ്മൂട്ടി കാരണം ഒന്നര ലക്ഷത്തിന്റെ നഷ്ടം; പണം കൊടുത്ത് താരം തെറ്റിന് മാപ്പ് പറഞ്ഞു

mammootty-apologize-to-producer-for-his-mistake

1987 കാലഘട്ടത്തിൽ  നടന്ന സംഭവമാണിത്. തുടര്‍ച്ചയായ പരാജയങ്ങളിലൂടെ മമ്മൂട്ടിയുടെ കരിയര്‍ തന്നെ പ്രതിസന്ധിയിലായ കാലഘട്ടമായിരുന്നു അത്.ഒടുവില്‍ മമ്മുട്ടിക്ക് പിടിവള്ളിയെന്നോണം ന്യൂഡല്‍ഹി വന്‍ വിജയമായി. ന്യൂഡല്‍ഹിക്ക് ശേഷം പതിനാറ് ചിത്രങ്ങള്‍ക്കാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയത്.ടി.ഇ വാസുദേവന്‍ നിര്‍മ്മിച്ച് എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കാലം മാറി കഥ മാറി എന്ന ചിത്രത്തിനും താരം ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷുട്ടിംഗ് തുടങ്ങിയിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയിരുന്നില്ല. അന്നത്തെ തിരക്കേറിയ താരങ്ങളായിരുന്ന ലാലു അലക്‌സ്, തിലകന്‍, മാള, ശോഭന തുടങ്ങിയവര്‍ മമ്മൂട്ടിക്ക് വേണ്ടി ലൊക്കേഷനില്‍ കാത്തിരിക്കേണ്ടി വന്നു.മമ്മൂട്ടി സമയത്ത് എത്തിച്ചേരാത്തതിനെ തുടര്‍ന്ന് നിര്‍മ്മാതാവിന് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തുടര്‍ന്ന് ലൊക്കേഷനില്‍ എത്തിയ മമ്മൂട്ടിയോട് നിര്‍മ്മാതാവ് വാസുദേവന്‍ ഷുഭിതനായി. താങ്കള്‍ കാരണമുണ്ടായ ഒന്നര ലക്ഷം രൂപയുടെ നഷ്ടം തന്നേ മതിയാകൂ എന്ന് നിര്‍മ്മാതാവ് കട്ടായം പറഞ്ഞു. ഇതോടെ ബാഗില്‍ കരുതിയിരുന്ന ചെക്ക് എടുത്ത് മമ്മൂട്ടി അപ്പോള്‍ തന്നെ ഒന്നര ലക്ഷം രൂപ നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News