Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുമരകത്ത് സ്വന്തമായി വാങ്ങിയ കൃഷി ഭൂമിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ജൈവ നെല്‍ക്കൃഷിക്കിറങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസം മെഗാസ്റ്റാറുടെ ആരാധകർ ആഘോഷമായി കൊണ്ടാടിയിരുന്നു. പുതുതലമുറക്ക് കൃഷിയോടുള്ള താല്പര്യം കുറഞ്ഞുവരുന്ന ഇന്നത്തെകാലത്ത് മെഗാസ്റ്റാറിന്റെ ഈ പുതിയ ചുവടുവയ്പ് ചെറുപ്പക്കാര്‍ക്ക് മാതൃകയാകും എന്നൊക്കെയായിരുന്നു ഈ വാര്‍ത്തയോട് സോഷ്യല്‍ മീഡിയയിലെ ആദ്യ പ്രതികരണങ്ങള്‍ .എന്നാല്‍ മെഗാസ്റ്റാറിന്റെ ഞാറു നടീലിന്റെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പലരും താരത്തിനെതിരെ തിരിഞ്ഞു എന്നാണ് പുതിയ വാർത്ത.ഞാറു നടീലിനിടെ പാടത്തെ ചേറില്‍ ചവിട്ടി താരത്തിന്റെ കാലിലാകെ ചളിയായിരുന്നു. ഇത് അവിടെയുണ്ടായിരുന്ന ഒരു കര്‍ഷക തൊഴിലാളിയെ കൊണ്ട് കഴുകിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. താരത്തിന്റെ നടപടി വളരെ മോശമായി പോയെന്ന അഭിപ്രായമാണ് പലരും .താരത്തിന്റെ ജന്മിത്ത മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അഭിപ്രായമുണ്ടായി. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കൂളിംഗ് ഗ്ലാസ് വച്ച് കൃഷിക്കെത്തിയ ആദ്യ കര്‍ഷകന്‍ എന്ന് പറഞ്ഞും താരത്തിനെതിരെ പരിഹാസമുണ്ടായി.
Leave a Reply