Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:37 pm

Menu

Published on August 26, 2016 at 11:04 am

മമ്മൂട്ടി കൊടുത്ത വിസ്‌കി 28 വര്‍ഷമായി പൊട്ടിക്കാതെ നിധി പോലെ സൂക്ഷിക്കുന്ന ആ നടന്‍….

mammootty-gifted-full-bottle-whisky-by-kunchan

തനിക്കേറ്റവും പ്രിയപ്പെട്ട ഒരാള്‍ നല്‍കിയ സമ്മാനം നിധി പോലെ സൂക്ഷിച്ചുവച്ചിരിയ്ക്കുകയാണ് ഒരു നടന്‍.മറ്റാരുമല്ല ആ നടൻ…കുഞ്ചൻ. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി സമ്മാനമായി കൊടുത്ത വിസ്‌കി പൊട്ടിക്കാതെ ഇപ്പോഴും നിധിപോലെ സൂക്ഷിച്ചു വച്ചിരിയ്ക്കുകയാണ് കുഞ്ചന്‍.മമ്മൂട്ടി ജീവിതത്തില്‍ ആദ്യമായി സിങ്കപ്പൂരില്‍ പോയപ്പോള്‍ ‘റോയല്‍ സല്യൂട്ട് ‘ എന്ന മുന്തിയ വിദേശ വിസ്‌കിയുടെ ഒരു ഫുള്‍ ബോട്ടില്‍ സിങ്കപ്പൂരിലെ ഒരു സുഹൃത്ത് സമ്മാനിച്ചു. മദ്യം കഴിക്കാത്തത് കൊണ്ട് ആ ഫുള്‍ ബോട്ടില്‍ മമ്മൂട്ടി കുഞ്ചന് കൊടുത്തു . മമ്മൂട്ടി കൊടുത്ത ഗിഫ്റ്റ് ആയതുകൊണ്ട് പിന്നീട് കഴിക്കാമെന്നു കരുതി ആ ഫുള്‍ ബോട്ടില്‍ കുഞ്ചന്‍ വീട്ടിലെ ഡൈനിംഗ് റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ചു. മദ്യം രുചിക്കുന്ന ഒരാള്‍ക്ക് ഒരാഴ്ചപോലും സൂക്ഷിച്ചു വെക്കാന്‍ കഴിയാത്തതുപോലുള്ള മനോഹരമായ ആ ബോട്ടില്‍ ഇരുപത്തിഎട്ട് വര്‍ഷമായി ഓപ്പണ്‍ ചെയ്യാതെ ഭദ്രമായി ഇന്നും തന്റെ വീട്ടില്‍ സൂക്ഷിക്കുകയാണ് കുഞ്ചന്‍.

1969ല്‍ ഹരിഹരന്‍ ‘ റെസ്റ്റ് ഹൗസ് ‘ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചന്റെ സിനിമാ അരങ്ങേറ്റം. 1981ല്‍ ഐ .വി . ശശി സംവിധാനം ചെയ്ത ‘അഹിംസ ‘ യിലൂടെയായിരുന്നു മമ്മൂട്ടിയും കുഞ്ചനും ആദ്യമായി ഒന്നിച്ചഭിനയിച്ചത് . തുടര്‍ന്ന്, നിരവധി ചിത്രങ്ങളിലൂടെ അവര്‍ ഒരുമിച്ചു .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News