Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 11:08 pm

Menu

Published on December 17, 2013 at 5:15 pm

മമ്മൂട്ടിയും മോഹന്‍ലാലും ഫോബ്‌സ് മാസിക മഹാനടപട്ടം നല്‍കി

mammootty-mohanlal-in-forbes-25-greatest-actors-of-indian-cinema

മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍സിനിമയലെ മഹാനടന്‍മാരുടെ പട്ടികയില്‍!അമേരിക്കയിലെ ബിസിനസ് മാഗസിനായ ഫോബ്സിന്റെ പട്ടികയിലാണ് മലയാള സിനിമയിലെ അതികായൻമാരായ മമ്മൂട്ടിയും മോഹൻലാലും ഇടംപിടിച്ചത്.ഇന്ത്യൻ സിനിമാ രംഗത്തിനു നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നിന്നുള്ള സെലിബ്രറ്റികളെ ഫോബ്സ് കണ്ടെത്തിയത്.ഇതോടെ തങ്ങൾ സൂപ്പർ സ്റ്റാറുകൾ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലാലേട്ടനും മമ്മൂക്കയും.1989 ല്‍ ദേശീയ അവാര്‍ഡ്‌ നല്‍കിയ മതിലുകളിലെ കഥാപാത്രത്തിലൂടെയാണ്‌ മമ്മൂട്ടി പട്ടികയില്‍ പെട്ടതെങ്കില്‍ അതുല്യ ഗായകരുടെ ജീവിതവീക്ഷണങ്ങള്‍ പറഞ്ഞ ഭരതത്തിലൂടെയാണ്‌ മോഹന്‍ലാല്‍ പട്ടികയിലെത്തിയത്‌.ഈ വേഷം മോഹന്‍ലാലിരുനും ദേശീയ അംഗീകാരം നല്‍കി.മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ മൂന്ന്‌ ദശകങ്ങള്‍ക്ക്‌ മുകളിലായി മലയാള സിനിമയുടെ നെറുകയിലാണ്‌.ഒരേസമയം കൊമേഴ്‌സ്യല്‍ ചിത്രങ്ങളോടും ആര്‍ട്ട്‌ സിനിമകളോടും ഇവര്‍ കാട്ടുന്ന കമ്മിറ്റ്‌മെന്റ്‌ ഇതര സൂപ്പര്‍താരങ്ങളെ അപേക്ഷിച്ച്‌ ഏറെ വ്യത്യസ്‌തമാണ്‌.മൂന്നുപതിറ്റാണ്ടായിട്ടും സിനിമയോട് ഇവര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് ഇന്നും ഇരുവരെയും മലയാളത്തിന്റെ മഹാനടന്മാരായി നിലനിര്‍ത്തുന്നത്.സിനിമ വിജയിക്കുമെന്ന്‌ ഗ്യാരന്റിയുള്ള യുവതാരങ്ങള്‍ ഉയര്‍ന്നു വന്നിട്ടും സൂപ്പര്‍താരങ്ങള്‍ എന്ന നിലയില്‍ ഇവര്‍ നല്‍കുന്ന ഉറപ്പ്‌ അവര്‍ക്ക്‌ കിട്ടുന്നില്ല.ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചൻ,ഷാരൂഖ് ഖാൻ,രണ്‍ബീർ കപൂർ എന്നിവരും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News