Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 10:43 am

Menu

Published on December 4, 2015 at 11:55 am

മമ്മൂട്ടിക്ക് സോഷ്യല്‍ മീഡിയ കൊടുത്ത എട്ടിന്റെ പണി….

mammootty-provides-accommodation-for-stranded-people

ചെന്നൈയിലെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി   തന്റെ വീട്ടില്‍ അതിഥിയായി താമിസിക്കാം എന്ന് ക്ഷണിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ സോഷ്യൽ മീഡിയ അടക്കം മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് തെറ്റായ വാർത്തയായിരുന്നു.ബ്രിജേഷ് എന്ന ചെന്നൈ സ്വദേശിയുടെ ക്ഷണമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി ഉള്‍പ്പെടുത്തിയത്. ഒരു ഫോര്‍വേഡ് മെസേജ് മാത്രമായിരുന്നു അത്. സഹായിക്കാന്‍ സന്നദ്ധരായവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പരുകളും ഒപ്പം നല്‍കിയിരുന്നു. ബ്രിജേഷിന്റെ പേരിനൊപ്പം നല്‍കിയ ചൂളമേട്, അണ്ണാനഗര്‍ എന്ന വിലാസമാണ് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയായത്.ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു.ഫേസ്ബുക്കിലൂടെ കൂടുതല്‍ പേരില്‍ മെസ്സേജ് എത്തണം എന്ന ഉദ്ദേശ്യശുദ്ധിയിലായിരുന്നു മമ്മൂട്ടി തനിക്ക് ലഭിച്ച ഫോര്‍വേഡ് മെസ്സേജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചെന്നൈയിലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു എന്ന നിലയില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ പൂട്ടിക്കിടക്കുന്ന വീട് തുറക്കാനും ആരെങ്കിലും ബന്ധപ്പെട്ടാല്‍ അഭയമൊരുക്കാനും മമ്മൂട്ടി സെക്യൂരിറ്റിക്ക് നിര്‍ദേശം നല്‍കിയെന്നാണ് അറിയുന്നത്. ചെന്നൈയില്‍ രാജാ അണ്ണാമലൈപുരത്താണ് മമ്മൂട്ടിയുടെ വീട്.

ATTENTION PLEASE… Spread this message.People in Chennaifor accommodation contact: People who are stuck near…

Posted by Mammootty on Wednesday, December 2, 2015

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News