Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:24 pm

Menu

Published on May 28, 2015 at 3:37 pm

മോഹന്‍ലാലിനൊപ്പം അഭിനയിക്കാനില്ലെന്ന് മമ്മൂട്ടി പറഞ്ഞു – ഷാജി കൈലാസ്

mammootty-refused-to-act-with-mohanlal-says-shaji-kailas

മലയാളത്തിലെ സൂപ്പർഹിറ്റ് ആക്ഷൻ സിനിമകളുടെ സംവിധാനയകാൻ ഷാജി കൈലാസ് ചിത്രത്തിലൂടെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഈ ചിത്രം മലയാള സിനിമയില്‍ വിജയഗാഥ തീര്‍ക്കുമെന്ന വാര്‍ത്തകളും ശക്‌തമായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളെ കാറ്റില്‍പറത്തി ചിത്രം പാതിവഴിയില്‍ ഉപേക്ഷച്ചതായ വാര്‍ത്തകളാണ്‌ അവസാനമായി പുറത്തുവന്നത്‌. ഷാജി കൈലാസ്‌ തന്നെയാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.മോഹന്‍ലാലിനൊപ്പം അഭിനയിക്കാനില്ലെന്ന് മമ്മൂട്ടി പറഞ്ഞതിനാലാണ്  ചിത്രം ഉപേക്ഷിച്ചത് എന്നാണ് ഷാജി കൈലാസ്‌ നല്‍കുന്ന വിശദീകരണം.ഷാജി കൈലാസ് തന്നെയാണ് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ മമ്മൂട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വിശദമാക്കാന്‍ ഷാജി കൈലാസ് തയ്യാറായില്ല. ഇരു താരങ്ങളെയും ലക്ഷ്യമിട്ട് ഒരുക്കിയ കഥയും കഥാപാത്രങ്ങളുമായതിനാല്‍ മറ്റു താരങ്ങളെ നിരത്തി ചിത്രം നിര്‍മ്മിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടിയുള്ള രണ്ട് അസ്സല്‍ കഥാപാത്രങ്ങളെ ഉണ്ടാക്കിയ ശേഷമാണ് ആ ചിത്രത്തിന് വേണ്ടി രണ്‍ജിയും രഞ്ജിതും കഥയുണ്ടാക്കിയിരുന്നതെന്നും ഷാജി കൈലാസ് പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ചെയ്താല്‍ മാത്രമേ ആ കാരക്ടേഴ്‌സും സിനിമയും സാധ്യമാകൂ. പക്ഷേ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി അങ്ങനെ നിലപാട് വ്യക്തമാക്കിയതോട് ആ പ്രൊജക്ട് ഉപേക്ഷിച്ചതായും, തനിക്ക് വലിയ മാനസിക പ്രയാസമായി ഈ സംഭവങ്ങളെന്നും ഷാജി കൈലാസ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News