Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 11:27 am

Menu

Published on February 26, 2015 at 11:13 am

മമ്മൂട്ടി വിജയകരമായി പറഞ്ഞ രണ്ട് തമാശകൾ ശ്രീനിവാസൻ വെളിപ്പെടുത്തുന്നു

mammootty-s-comedy-sense-telling-sreenivasan

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി കർക്കശ സ്വഭാവക്കാരനും തമാശ പറയാത്തവനുമാണെന്നാണ് പൊതുവേ പറയാറുള്ളത്. ആരെങ്കിലും തമാശകൾ പറഞ്ഞാൽ അദ്ദേഹം ചിരിക്കില്ലെന്നും അഭിപ്രായങ്ങളുണ്ട്.ഈ ധാരണ ശരിയാണെന്നും തെറ്റാണെന്നും പറയുന്നവർ സിനിമാ ലോകത്ത് തന്നെയുണ്ട്.എന്നാൽ മമ്മൂട്ടി തമാശക്കാരനല്ലെന്ന് പറയുന്നതിൽ പൂര്‍ണമായും ശരിയല്ലെന്നാണ് നടൻ ശ്രീനിവാസന്‍ പറയുന്നത്. തൻറെ അഭിപ്രായത്തിൽ മമ്മൂട്ടി തമാശ പറയുന്നവനും തമാശ കേട്ടാൽ പൊട്ടിച്ചിരിക്കുന്നവനുമാണെന്ന് ശ്രീനിവാസൻ പറഞ്ഞു. മമ്മൂട്ടി തമാശകൾ പറയാറുണ്ടെങ്കിലും ജീവിതത്തിൽ വിജയകരമായി രണ്ട് തമാശകൾ മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും ശ്രീനിവാസൻ പറയുന്നു. അതിൽ ശ്രീനിവാസനോട് തന്നെ ആയിരുന്നു ഒരു തമാശ .

mammootty' s comedy sense telling sreenivasan1

ഒരു ദിവസം എന്തിനെക്കുറിച്ചോ സംസാരിക്കുന്ന കൂട്ടത്തിൽ ശ്രീനിവാസൻ മമ്മൂട്ടിയോട് പറഞ്ഞു ‘മമ്മൂട്ടി, നമ്മളൊക്കെ അഭിനയരംഗത്ത് പിടിച്ചു നില്‍ക്കുന്നത് നിങ്ങളെപ്പോലെ ഗ്ലാമറിന്റെ പേരിലല്ലല്ലോ, കഴിവുള്ളതുകൊണ്ടല്ലേ?’ എന്ന്. അപ്പോൾ മമ്മൂട്ടിയുടെ മറുപടി ഉടനെ വന്നു. ‘പിടിച്ചു നില്‍ക്കാന്‍ ഈ അഭിനയമെന്നൊക്കെ പറയുന്ന സാധനം വല്ലയിടത്തും കെട്ടിത്തൂക്കിയിട്ടിരിക്കുകയാണോ?’ എന്ന്

mammootty' s comedy sense telling sreenivasan2

മമ്മൂട്ടിപറഞ്ഞ രണ്ടാമത്തെ തമാശ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനെക്കുറിച്ചായിരുന്നു. ഒരു ദിവസം ആരോ വന്ന് പറഞ്ഞു ,’ഡെന്നീസിൻറെ മകനെ കോപ്പിയടിച്ചതിനു പിടിച്ചുവെന്ന്’ ഉടൻ തന്നെ വന്നു മമ്മൂട്ടിയുടെ മറുപടി. ‘അതെങ്ങനെയാ, കോപ്പിയടിക്കാതിരിക്കുന്നത്, ഡെന്നീസിന്റെയല്ലേ മോന്‍.’
ഇത്തരം തമാശകൾ പറഞ്ഞ മമ്മൂട്ടി ഒരു ദിവസം സന്തോഷത്തോടെ മുകേഷിനോട്‌ പറഞ്ഞു,: ‘മുകേഷേ, തമാശ പറയാന്‍ നിനക്കു മാത്രമല്ല നമുക്കും പറ്റും കേട്ടോ. നീ പറഞ്ഞ ആ എം.ജി. സോമന്റെ സംഭവമില്ലേ, അത് ഞാന്‍ രാവിലെ എന്നെക്കാണാന്‍ വന്ന പാര്‍ട്ടിയോട് പറഞ്ഞു. രണ്ടെണ്ണോം ഗംഭീരമായിട്ട് ചിരിച്ചു മറിഞ്ഞു. ഇതൊക്കെ നമുക്കും പറ്റും ആശാനേ’,.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News