Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗോളാന്തര വാര്‍ത്തയ്ക്കുശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നുത്. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഗോളാന്തര വാര്‍ത്ത എന്ന ചിത്രമാണ് മമ്മൂട്ടി-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രവും. അടുത്ത വര്‍ഷം ഓണം റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ഓണം റിലീസ് ലക്ഷ്യമാക്കി സിനിമയുടെ ചിത്രീകരണം തുടങ്ങും. ശ്രീനിവാസന്റെ പതിനാല് തിരക്കഥകള്‍ സത്യന്‍ അന്തിക്കാട് സിനിമയാക്കിയിട്ടുണ്ട്. ഇതില്‍ ഒന്‍പത് എണ്ണവും മികച്ച വിജയമായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ ടി.പി ബാലഗോപാലന്‍ എം.എ എന്ന ചിത്രത്തിന് വേണ്ടിയാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമാണ് ഒടുവില്‍ ഇവര്‍ ചെയ്തത്.
Leave a Reply