Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 7, 2026 12:06 pm

Menu

Published on April 18, 2014 at 5:31 pm

ഗൂഗിള്‍ ഗ്ലാസ് സ്വന്തമാക്കി മമ്മൂട്ടി..!!

mammootty-updated-in-google-glass

ആധുനിക സാങ്കേതിക വിദ്യയോട് എന്നും താല്‍പ്പര്യം കാട്ടുന്ന ആളാണ് മലയാളത്തിൻറെ സൂപ്പർ താരം മമ്മൂട്ടി. ഏറ്റവും പുതിയ ടെക് ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ ഗൂഗിളിന്റെ പുതിയ പ്രൊഡക്റ്റായ ഗൂഗിള്‍ ഗ്ലാസും മമ്മൂട്ടി പരീക്ഷിച്ചിരിക്കുന്നു. പുത്തന്‍ മൊബൈലുകളും ക്യാമറകളും ഐ പാഡും ഐ ഫോണും സ്വന്തമാക്കിയ അതേ ആവേശത്തിലാണ് മമ്മൂട്ടി ഗൂഗിള്‍ ഗ്ലാസും സ്വന്തമാക്കിയിരിക്കുന്നത്. പുതിയ ചിത്രമായ മംഗ്ലീഷിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടി ഗൂഗിളിന്റെ ഏറ്റവും പുതിയ ഉപകരണം പരീക്ഷിച്ചത്. ഗൂഗിൾ ഗ്ലാസിട്ട് നിൽക്കുന്ന ചിത്രം മമ്മൂട്ടിയുടെ സ്വന്തം ഫേസ്ബുക്ക് പേജിൽ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഏപ്രില്‍ പതിനഞ്ചിനാണ് ഗൂഗിള്‍ ഗ്ലാസ് പൊതുവിപണിയിലെത്തിയത്. ഇതിന് മുന്‍പ് ഏതാണ്ട് 2500ഓളം ഗൂഗിള്‍ ഗ്ലാസുകള്‍ തിരഞ്ഞെടുത്തവര്‍ക്ക് ഗൂഗിള്‍ വിതരണം നടത്തിയിരുന്നു. ഈ ഗ്ലാസുകളിലൊന്നാണ് മമ്മൂട്ടി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News