Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാക്കനാട്: ഫയര്‍മാന്‍മാരെ നേരിട്ട് കാണാൻ സിനിമയിലെ ‘ഫയര്‍മാന്‍’ എത്തി.മെഗാ താരം മമ്മൂട്ടിയാണ് തന്റെ പുതിയ ചിത്രമായ ‘ഫയര്‍മാന്റെ’ പ്രചാരണത്തിന്റെ ഭാഗമായി തൃക്കാക്കര ഫയര്‍ സ്‌റ്റേഷനിലെത്തിയത്. ഫയര്‍മാന്‍മാരുടെ സാഹസികമായ ജീവിതവും അപകടപ്പെടുത്തുന്ന ജോലിയെ പറ്റിയും മമ്മൂട്ടി ചോദിച്ചറിഞ്ഞു. യഥാര്‍ത്ഥ ജീവിതത്തില്‍ ഇവരാണ് താരങ്ങള്‍ എന്നും മമ്മൂട്ടി പറഞ്ഞു. സ്വന്തം ജീവന്‍ പോലും അവഗണിച്ചാണ് ഇവര്‍ അപകടം നടന്ന സ്ഥലത്തേക്ക് കുതിക്കുന്നത്.കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ അപകടത്തില്‍ ശരീരത്തില്‍ എഴുപത് ശതമാനം പൊള്ളലേറ്റ വിനോദ് കുമാര്‍ എന്ന ഫയര്‍മാന് പതഞ്ജലി ചികിത്സാകേന്ദ്രത്തില്‍ സൗജന്യ ചികിത്സ നല്‍കാമെന്നും മമ്മൂട്ടി വാഗ്ദാനം നല്‍കി.ഒരു ഫയര്‍മാന്‍ നേരിടുന്ന ബുദ്ധിമുട്ടികള്‍ പുറംലോകം അറിയുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ദുരന്തം ഒഴിവായെന്ന് ആശ്വസിക്കുന്ന ആളുകള്‍ അതിന് പിന്നില്‍ ജോലി ചെയ്യുന്നവരെ കാണുന്നില്ല. അഗ്നിശമന സേനയുടെ ഓഫീസും വാഹനങ്ങളുമൊക്കെ കണ്ടാണ് മമ്മൂട്ടി മടങ്ങിയത്.
Leave a Reply