Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 3:35 pm

Menu

Published on November 4, 2016 at 4:10 pm

പുലിമുരുകന്‍ കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത്…..

mammootty-watched-pulimurugan-with-actor-kunjan

മോഹന്‍ലാല്‍-വൈശാഖ് ടീമിന്റെ പുലിമുരുകനും മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ തോപ്പില്‍ ജോപ്പനും ഒരേ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്. ആരുടേതാണ് വലിയ വിജയമെന്നും ഏത് ചിത്രമാണ് കൂടുതല്‍ നല്ലതെന്നുമൊക്കെ പറഞ്ഞ് ആരാധകര്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ താരങ്ങള്‍ പരസ്പരം ആത്മബന്ധം സൂക്ഷിക്കുന്നവരാണ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ‘പുലിമുരുകന്‍’ കണ്ട് മോഹന്‍ലാലിനെ പുകഴ്ത്തിയിരിക്കുകയാണ് മമ്മൂട്ടി.

സിനിമ കാണാന്‍ മമ്മൂട്ടി സമയം കണ്ടെത്തിയതിനെക്കുറിച്ചും ചിത്രം കണ്ടശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തെക്കുറിച്ചും പറയുകയാണ് നടന്‍ കുഞ്ചന്‍. കൊച്ചി പനമ്പള്ളി നഗറില്‍ മമ്മൂട്ടിയും കുഞ്ചനും അയല്‍വാസികളാണ്. പുതുതായിറങ്ങുന്ന ശ്രദ്ധേയ സിനിമകളുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ മമ്മൂട്ടിയുടെ വീട്ടിലെ സ്വകാര്യ തീയേറ്ററില്‍ നടക്കാറുണ്ട്. അങ്ങനെയാണ് പുലിമുരുകനും അവിടെ പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കുഞ്ചനും കുടുംബവും ഒരുമിച്ചിരുന്നാണ് പുലിമുരുകന്‍ കണ്ടത്.

കുഞ്ചന്റെ വാക്കുകള്‍:

പുതിയ സിനിമകളൊക്കെ വരുമ്പോള്‍ മമ്മൂക്കയുടെ വീട്ടിലെ സ്വകാര്യ തീയറ്ററില്‍ പ്രത്യേകം പ്രദര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം ഷോകള്‍ നടക്കുമ്പോള്‍ ഒരുമിച്ചിരുന്ന് കാണാമെന്ന് പറഞ്ഞ് അദ്ദേഹം എന്നെയും വിളിക്കും. പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചപ്പോഴും എന്നെ വിളിച്ചു. ഞാനും കുടുംബവും പോയി. ദുല്‍ഖറോ മമ്മൂക്കയുടെ മറ്റ് കുടുംബാഗങ്ങളോ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പടം കണ്ടു. ചിത്രത്തെക്കുറിച്ചുള്ള മമ്മൂക്കയുടെ അഭിപ്രായം അദ്ദേഹം തന്നെയാണ് പറയേണ്ടത്. പക്ഷേ പടം അദ്ദേഹത്തിന് വളരെയിഷ്ടപ്പെട്ടു. വളരെ നല്ല റെസ്‌പോണ്‍സ് ആയിരുന്നു കണ്ടിരിക്കുമ്പോള്‍. ഇത് ലാലിനെക്കൊണ്ടേ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News