Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 5:46 am

Menu

Published on May 4, 2016 at 12:37 pm

സഹോദരന്മാരെ, നിങ്ങള്‍ വിടന്മാരാകരുത്, വീരനായകന്മാരാവുക – മമ്മൂട്ടി

mammoottys-facebook-post-about-jisha

പെരുമ്പാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മമ്മുട്ടി.തന്റെ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി പ്രതികരിച്ചത്.ഇന്നലെ വരെ മലയാളിയെന്ന് അഭിമാനിച്ചിരുന്നു എന്നുപറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.വിടന്മാരാകുന്നതിനു പകരം വീരന്മാരാകാന്‍ മമ്മൂട്ടി യുവാക്കളെ ആഹ്വാനം ചെയ്യുന്നു. ഇനിയൊരു ജിഷ ഉണ്ടാകരുതെന്നു പ്രത്യാശിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:

ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരില്‍ അഭിമാനിച്ചിരുന്നു നാം.ഡല്‍ഹിയില്‍ നിര്‍ഭയയെന്ന് വിളിക്കപ്പെട്ട പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയില്‍ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകള്‍ നീണ്ടപ്പോഴും നമ്മള്‍ അഹങ്കരിച്ചു; നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കില്ലെന്ന്.

പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ അനുഭവത്തിന് മുന്നില്‍ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താല്‍ താഴ്ന്നുപോകുന്നു. അവരിലൊരാളായി അതീവ വേദനയോടെയും ആത്മനിന്ദയോടെയും നിന്നുകൊണ്ട് എന്റെ പ്രിയസഹോദരന്മാരോട് ഞാന്‍ പറയട്ടെ: നിങ്ങള്‍ വിടന്മാരാകരുത്. പകരം വീരനായകരാകുക.

അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരന്‍. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക.

Loading...

Leave a Reply

Your email address will not be published.

More News