Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാലിന് പിറകെ മമ്മൂട്ടിക്കും പണി കിട്ടി. മമ്മൂട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.mammootty.com വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു.ആനണ്‍ ഗോസ്റ്റ് എന്ന ഹാക്കേഴ്‌സ് ആണ് സൈറ്റ് ഹാക്ക് ചെയ്തതെന്ന് അവകാശപ്പെടുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ മമ്മൂട്ടി തന്റെ സൈറ്റിലെ ലിങ്കുകള്‍ ഫേസ്ബുക്കിലും ഇടാറുണ്ട്.ആ ലിങ്കുകള്‍ ക്ലിക്ക് ചെയ്തവര്‍ക്ക് സൈറ്റ് കിട്ടാതായതോടെയാണ് ഹാക്ക് ചെയ്ത വിവരം അറിഞ്ഞത്.പത്ത് മിനുട്ടോളം ഹാക്കേര്‍സ് തട്ടിയെടുത്ത പേജ് പിന്നീട് തിരിച്ചുപിടിച്ചു. ഇപ്പോള്‍ സൈറ്റ് പഴയ അവസ്ഥയിലാണ് .നേരത്തെ മോഹന്‍ലാലിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സൈറ്റ് പാക് സൈബര്‍ ആര്‍മി എന്നവകാശപ്പെട്ട ഹാക്കര്‍ ടീം തട്ടിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നിരവധി പാക് ഔദ്യോഗിക സൈറ്റുകള്‍ മോഹന്‍ലാലിന്റെ ആരാധകര്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
–
–
Leave a Reply