Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 5:03 am

Menu

Published on November 16, 2016 at 12:24 pm

മമ്മൂട്ടി പുതിയ ബെന്‍സ് മാര്‍ക്കോപോളോ കാരവന്‍ സ്വന്തമാക്കി…പഴയ കാരവന്‍ ഇനി ദുല്‍ഖറിന്..!!(വീഡിയോ)

mammooty-new-mercedes-benz-caravan

മെഗാസ്റ്റാര്‍ മമ്മൂട്ടി പുതിയ ബെന്‍സ് മാര്‍ക്കോപോളോ കാരവന്‍ സ്വന്തമാക്കി. പഴയ കാരവന്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന് നല്‍കി. ഇതോടെ വാഹന ഡിസൈനര്‍മാരുടെ സഹായത്തോടെ മോഡിഫൈ ചെയ്‌തെടുത്ത കാരവനുകളുമായി വിലസുന്ന താരങ്ങള്‍ക്കിടയില്‍ മെഴ്‌സിഡസ് ബെന്‍സ് മാര്‍ക്കോ പോളോ ക്യാമ്പറുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി സ്ഥിരം ഉപയോഗിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ പുതിയ കാരവനില്‍ മാറ്റിയിട്ടുണ്ട്. ദ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഉടനീളം കെ എല്‍ 5 എ എല്‍ 123 എന്ന നമ്പരിലുള്ള ക്യാമ്പറായിരുന്നു മമ്മൂട്ടി കാരവാനായി ഉപയോഗിച്ചത്.

കാരവാനായി ഉപയോഗിക്കാനായി മമ്മൂട്ടി ഇറക്കുമതി ചെയ്തതാണ് ബെന്‍സ് മാര്‍ക്കോ പോളോ.മെഴ്‌സിഡസ് ബെന്‍സിന്റെ ക്യാമ്പര്‍ സീരീസിലുള്ള വണ്ടി മമ്മൂട്ടിയുടെ 369 നമ്പര്‍ സീരീസില്‍ അല്ല രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി ഉപയോഗിക്കുന്ന വണ്ടികളെല്ലാം 369 എന്ന നമ്പരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മോഹന്‍ലാലും 2014ന്റെ തുടക്കത്തില്‍ പുതിയ കാരവന്‍ സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ പ്രമുഖ നടീനടന്മാര്‍ക്കൊക്കെ കാരവനുകള്‍ സജ്ജമാക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോ മൊബൈല്‍സാണ് ആധുനിക സൗകര്യങ്ങളുള്ള കാരവന്‍ മോഹന്‍ലാലിനും നിര്‍മിച്ചു നല്‍കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News