Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 3:23 pm

Menu

Published on January 27, 2017 at 11:00 am

മമ്മൂട്ടിയുമായി മത്സരിച്ചിട്ടുണ്ടോ? മോഹന്‍ലാല്‍ പറയുന്നു

mammukka-and-i-bring-different-value-additions-to-a-movie-mohanlal

ഇന്ത്യന്‍ സിനിമയ്ക്ക് മലയാളം നല്‍കിയ സംഭാവനകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. സിനിമവെച്ച് തര്‍ക്കിക്കുന്ന സമയത്ത് മിക്കവാറും സദസുകളിലേക്ക് കടന്നുവരുന്ന രണ്ട് പേരുകള്‍. ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന സമയത്ത് ആരാധകര്‍ തമ്മില്‍ കടുത്ത മത്സരങ്ങള്‍ പതിവാണ്.

mohanlal-mammootty1

ഇരുവരും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിച്ചാലോ, ആരാധകര്‍ക്ക് അതിപ്പരം  ആഘോഷിക്കാന്‍ മറ്റൊന്നും ആവശ്യമില്ല. 1980-90 കാലത്ത് ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരപദവിക്ക് ശേഷം ഇടയ്ക്ക് അതിഥിതാരമായി ഇവരില്‍ ഒരാള്‍ എത്താറുണ്ട്.

ഐ.വി ശശി, പി.ജി വിശ്വംഭരന്‍, കെ.എസ് സേതുമാധവന്‍ എന്നിവരുടേതടക്കം അനേകം സിനിമകളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ അക്കാലഘട്ടത്ത് ഇരുവര്‍ക്കും ഇടയില്‍ മത്സരം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍.

ഇക്കാലമത്രയും ഒരു മത്സരസ്വഭാവം തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. തങ്ങളിരുവരും 54 ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ സിനിമകളില്‍ ഞങ്ങള്‍ മത്സരിച്ചിട്ടുണ്ടായേക്കാം, അഭിനയത്തിന്റെ കാര്യത്തില്‍ മറ്റെയാളെ മറികടക്കാന്‍. അല്ലാതെ ഒരു മത്സരം ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു മോഹന്‍ലാല്‍ പറഞ്ഞു.

mohanlal-mammootty

മമ്മൂട്ടി-മോഹന്‍ലാല്‍ എന്നത് ഇന്‍ഡസ്ട്രിയിലെ രണ്ട് വ്യത്യസ്ത തലങ്ങളാണ്. മമ്മൂക്ക അഭിനയിക്കുന്ന വേഷവും ഞാന്‍ അഭിനയിക്കുന്ന വേഷം പരസ്പരം വ്യത്യാസപ്പെട്ടിരിക്കും. ഞങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ ഉണ്ടായിട്ടില്ല, മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ നോക്കൂ. അവിടെ രജനീകാന്ത്, കമല്‍ഹാസന്‍. അവര്‍ക്ക് അവരുടേതായ സ്‌റ്റൈല്‍ ഉണ്ട്. അവിടെയും മത്സരമില്ല. അതുപോലെ തങ്ങള്‍ രണ്ടുപേരും വ്യത്യസ്തമായ വീക്ഷണത്തിലൂടെയാണ് ഒരു സിനിമയെ സമീപിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News