Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:18 pm

Menu

Published on September 27, 2017 at 10:29 am

ലിച്ചിയെ അവസാനം മമ്മൂക്ക തന്നെ വിളിച്ചു…

mammutty-anna-rajan-facebook-post-call

സ്വകാര്യ ചാനലിലെ പരിപാടിക്കിടെ മലയാളത്തിന്റെ മെഗാതാരത്തിനെതിരെ അബദ്ധത്തില്‍ സംഭവിച്ചുപോയ ഒരു പരാമര്‍ശം, അല്ലെങ്കില്‍ മാധ്യമങ്ങളില്‍ ചിലരെങ്കിലും വളച്ചൊടിച്ച ഒരു വാര്‍ത്ത കാരണം മാനസികമായി ഏറെ പ്രയാസമനുഭവിച്ച അന്ന രാജന് ആശ്വാസവുമായി മെഗാ സ്റ്റാര്‍ മമ്മുട്ടിയുടെ ഫോണ്‍ കോള്‍.

അന്ന രാജന്‍ എന്ന ലിച്ചിക്കെതിരെ ഈ പരാമര്‍ശത്തിന് ശേഷം ആരാധകര്‍ അടക്കം പലരും അസഭ്യവര്‍ഷവും മോശം പരാമര്‍ശങ്ങളുമായി രംഗത്തു വന്നതോടെ ഇന്നലെ അന്ന തന്നെ ഫേസ്ബുക് ലൈവില്‍ വരികയും സങ്കടം നിറഞ്ഞ വാക്കുകളാല്‍ അറിയാതെ സംഭവിച്ചുപോയ ഈ പരാമര്‍ശത്തിന് മാപ്പു പറയുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ മാനസികമായി വലിയ തോതില്‍ തന്നെ സംഘര്‍ഷം അനുഭവിച്ച നടിക്ക് ആശ്വാസവുമായി ഇപ്പോഴിതാ മമ്മുട്ടി തന്നെ കോള്‍ ചെയ്തിരിക്കുകയാണ്.

അന്നയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

മമ്മുക്ക വിളിച്ചു സംസാരിച്ചു… ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍.

മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, അതും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാന്‍ ലൈവ് വന്നത്…

ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോള്‍.

എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോള്‍ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.

സത്യത്തില്‍ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാന്‍ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാന്‍ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തില്‍ എത്തിയതും… ഉടന്‍ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളില്‍ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാന്‍ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി…

നിങ്ങളുടെ സ്വന്തം,
ലിച്ചി

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News