Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മംമ്തയ്ക്കും ഭര്‍ത്താവ് പ്രജിത്തിനും കോടതി വിവാഹമോചനം അനുവദിച്ചു. ഒരുമിച്ച് ജീവിക്കുന്നത് ഇരുവര്‍ക്കും വിഷമകരമാവുമെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് വിവാഹമോചനം അനുവദിക്കുന്നതായി കുടുംബക്കോടതി ജഡ്ജി ലീലാമണി ഉത്തരവില്‍ വ്യക്തമാക്കി.കൗണ്‍സലിങ്ങിനുശേഷം കോടതി ഇരുവരെയും വിളിപ്പിച്ചു. ഒന്നിച്ചുപോകാന്‍ താത്പര്യമില്ലെന്നും പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്നും ഇരുവരും കോടതിയെ അറിയിച്ചു. ബഹ്‌റൈനില്‍ ബിസിനസ്സുകാരനായ പ്രജിത്ത് മംമ്തയുടെ ബാല്യകാല സുഹൃത്താണ്. മംമ്തയ്ക്കും പ്രജിത്തിനും വേണ്ടി അഡ്വ. എസ്. ശ്രീദേവ്, അഡ്വ. പി. രാമചന്ദ്രന്‍ എന്നിവര്‍ ഹാജരായി.
അര്‍ബുദബാധക്കെതിരെ സുധീരമായ പോരാട്ടം നടത്തിയ ശേഷമായിരുന്നു മംമ്‌ത വിവാഹജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. -,11.11.11 എന്ന വിശേഷ ദിനത്തിലായിരുന്നു മംമ്‌തയുടെ വിവാഹനിശ്‌ചയം. 2011 ഡിസംബറിലായിരുന്നു വിവാഹം എന്നാൽ 2012 ഡിസംബറോടെ ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വിവാഹബന്ധം തകര്‍ന്ന ശേഷവും സിനിമയില്‍ സജീവമായിരുന്ന മംമ്‌തയ്‌ക്ക് വീണ്ടും അര്‍ബുദബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് രണ്ടാമതും അര്‍ബുദബാധ സ്‌ഥിരീകരിച്ചത്
Leave a Reply