Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:45 pm

Menu

Published on July 12, 2017 at 4:11 pm

നാലു ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കേണ്ട പ്രശ്‌നമാണ് ഇങ്ങിനെയായത്: മംമ്ത

mamtha-mohandas-reacts-on-dileep-arrest

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങളില്‍ പ്രതികരണവുമായി നടിയും ഗായികയുമായ മംമ്ത മോഹന്‍ദാസ് രംഗത്ത്.

നാലു ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നമാണ് നാടിനെ ഞെട്ടിച്ച ആക്രമണത്തില്‍ കലാശിച്ചതെന്ന് മംമ്ത ചൂണ്ടിക്കാട്ടി. സംഭവം സിനിമാ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

ഈ പ്രശ്‌നം സിനിമാ മേഖലയെ ദോഷകരമായി ബാധിക്കുമെന്നും മംമ്ത അഭിപ്രായപ്പെട്ടു. ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്’ എന്ന സംഘടന ആരംഭിച്ചത് അങ്ങനെയൊരു സംവിധാനം ആവശ്യമാണെന്നു തോന്നിയവരാണ്. എന്നാല്‍ താന്‍ അതിന്റെ ഭാഗമല്ലെന്നും മംമ്ത മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

അതിനിടെ സിനിമയില്‍ സുതാര്യത വേണമെന്ന് നടനും സംവിധായകനുമായ മധുപാലും അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ സിനിമയ്ക്ക് ഗുണകരമല്ല. മുന്‍പ് എല്ലാവരും തമ്മില്‍ യോജിപ്പുണ്ടായിരുന്നു. എന്നാല്‍, ചില തുരുത്തുകള്‍ അങ്ങിങ്ങായി രൂപപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇതാണെന്നാണ് കരുതുന്നതെന്നും മധുപാല്‍ പ്രതികരിച്ചു.

അതേസമയം ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രമേയം പാസാക്കി. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ആകമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി പ്രമേയം പാസാക്കിയത്.

നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഖേദം പ്രകടിപ്പിച്ചു. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനും യോഗം അംഗീകാരം നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News