Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:രണ്ടാഴ്ചയ്ക്ക് മുന്‍പ് സോഷ്യല്‍മീഡിയകളില്‍ വൈറലായ വാര്‍ത്തയായിരുന്നു നടന്‍ മാമുക്കോയ അന്തരിച്ചു എന്നത്.എന്നാൽ വാര്‍ത്തയ്ക്ക് പ്രതികരണവുമായി താരം അന്നുതന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വാർത്തയ്ക്കെതിരെ പ്രതികരിച്ചുകൊണ്ട് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നു. മോഹന്‍ലാലിന്റെ ബ്ലോഗില്‍ ‘മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം’ എന്ന തലവാചകത്തില്‍ എഴുതിയ ലേഖനത്തിലാണ് താരം പ്രതികരണം അറിയിച്ചത്. എല്ലാവരും വാര്‍ത്തയെ തമാശയായി കണ്ടപ്പോള്‍ തനിക്ക് അങ്ങനെ എടുക്കാന്‍ കഴിഞ്ഞില്ലെന്ന് നടന്‍ പറയുന്നു. താനും ഇതുപോലെ രണ്ട് മൂന്ന് തവണ മരിച്ചതാണെന്നും ഇത്തരത്തിലുള്ള വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്ത് ആനന്ദമാണ് ലഭിക്കുന്നതെന്നും താരം ചോദിക്കുന്നു.
മാമുക്കോയ മരിച്ചു എന്ന വാര്‍ത്ത നല്‍കിയ ആളെ പിടിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യണം. സൈബര്‍ പോലീസ് വിചാരിച്ചാല്‍ ഇത് സാധിക്കാവുന്നതെയുള്ളൂ. ഇത്തരക്കാരെ ക്രിമിനലുകളായി തന്നെ കണക്കാക്കണമെന്നും താരം പറയുന്നു.
Leave a Reply