Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 7:15 am

Menu

Published on August 31, 2017 at 12:59 pm

ഓണാഘോഷത്തിനെത്തിയ പെണ്‍കുട്ടിയുടെ മേല്‍ യുവാവ് ചാണകവെള്ളം ഒഴിച്ചു; നാട്ടുകാര്‍ പിടിച്ച് പൊലീസിനെ ഏല്‍പ്പിച്ചു

man-assaulted-college-girl-by-pouring-cow-dung-water

തൃപ്പുണിത്തുറ: കോളേജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാനായി ഒരുങ്ങി പോകുകയായിരുന്ന പെണ്‍കുട്ടിയുടെ മേല്‍ യുവാവ് ചാണകവെള്ളം ഒഴിച്ചു.

തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടിക്കൂടി കൈകാര്യം ചെയ്തു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. പ്രണയനൈരാശ്യമാണ് യുവാവിനെ ഇത്തരം പ്രവൃത്തിക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വൈക്കം സ്വദേശിയായ 19കാരന്‍ ആഷിക്കിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന് തൃപ്പുണിത്തുറ എസ്.ഐ എ.എസ് സനല്‍ മാധ്യമങ്ങളെ അറിയിച്ചു. ബുധനാഴ്ച്ച രാവിലെ 9.10ഓടെ തൃപ്പുണിത്തുറ ഗവ. പാലസ് സ്‌കൂളിന് സമീപത്തായിരുന്നു സംഭവം.

നഗരത്തിലെ ഒരു കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി സെറ്റ് സാരിയുടുത്ത് ഒരുങ്ങി നടന്നു പോവുകയായിരുന്നു. പെണ്‍കുട്ടി വരുന്നതും കാത്ത് റോഡരികില്‍ നിന്ന യുവാവ് പെണ്‍കുട്ടിയെ കണ്ടതോടെ കയ്യില്‍ കരുതിയിരുന്ന കുഴമ്പ് രൂപത്തിലുള്ള ചാണകവെള്ളം പെണ്‍കുട്ടിയുടെ മേല്‍ ഒഴിച്ചു.

ഭയന്ന പെണ്‍കുട്ടി നിലവിളിച്ചതോടെ ആളുകള്‍ ഓടി കൂടി. പെണ്‍കുട്ടിയെ ഉടന്‍ പാലസ് സ്‌കൂളിലേക്ക് മാറ്റിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞ് വെക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News