Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:05 pm

Menu

Published on July 29, 2013 at 10:27 am

‘അമ്മയെ കാണണം’ : മരത്തില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണിമുഴക്കി

man-attempted-suicide-before-general-hospital-in-trivandrum

തിരുവനന്തപുരം: ആശുപത്രി വളപ്പിലെ മരത്തില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണിമുഴക്കി.അമ്മയെ കാണണമെന്ന് പറഞ്ഞു കൊണ്ടായിരുന്നു യുവാവ് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയത്. മലയിന്‍കീഴ് മച്ചേല്‍ സ്വദേശി ഷാജിയാണ് ആത്മഹത്യാ ഭീഷണിമുഴക്കിയത്.തിരുവനന്തപുരം ജനറല്‍ ആശുപത്രി വളപ്പില്‍ ഞായറാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. ദേഹോപദ്രവം ഏറ്റതിനെ തുടര്‍ന്ന് ഷാജി ആശുപത്രിയിലെ പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു . പത്താം വാര്‍ഡിന് മുന്നിലെ ബദാം മരത്തിന് മുകളില്‍ കയറിയായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയത്.കാണികള്‍ യുവാവിനോട് കാര്യം തിരക്കിയപ്പോഴാണ് അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ടത്. താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ളെന്നു മാത്രമല്ല ഉടുത്തിരുന്ന മുണ്ട് അഴിച്ച് കഴുത്തില്‍ കുരുക്കിടുകയും ചെയ്തു. ഒടുവില്‍ ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തത്തെി. ഒരുമണിക്കൂറോളം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് വടംകെട്ടി ഇയാളെ നിലത്തിറക്കി.ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ഇയാളുടെ അമ്മയെ വിളിക്കുകയും മരത്തില്‍ കയറി ഫോണ്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് അമ്മയോട് സംസാരിച്ച ശേഷമാണ് താഴെയിറങ്ങാന്‍ കൂട്ടാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News