Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 6:32 am

Menu

Published on June 7, 2014 at 2:05 pm

ഓണ്‍ലൈനി ലൂടെ വാങ്ങിയ മൊബൈലിന് പകരം ലഭിച്ചത് കരിങ്കല്‍ കഷണം..!!

man-cheated-by-online-shopping

മാള : ഓണ്‍ലൈനിലൂടെ 20499 രുപയ്ക്ക് വാങ്ങിയ മൊബൈലിന് പകരം ലഭിച്ചത് കരിങ്കല്‍ കഷണം.മാള പുത്തന്‍ചിറ മതിയത്ത്കുന്ന് കണ്ണികുളങ്ങര തോട്ടാരത്ത് വീട്ടില്‍ സുബിനാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്.കഴിഞ്ഞ മെയ് 23നാണ്  സുബിൻ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വെബ്‌സൈറ്റായ ഹോംഷോപ്പ് 18 ലൂടെ 20499 രുപയ്ക്ക് ലെനോവായുടെ കെ.900 മോഡല്‍ സ്മാര്‍ട്ട്‌ഫോണിന് ഓര്‍ഡര്‍ നല്‍കിയത്. ക്രെഡിറ്റ് കാര്‍ഡ്വഴി മെയ് 23ന് 20499 രുപ നല്‍കുകയും ചെയ്തു. മെയ് 30ന് പുത്തന്‍ചിറയിലെ പോസ്റ്റ് ഓഫീസിലാണ് പാഴ്‌സല്‍ വന്നത്. ഓണ്‍ലൈന്‍ കമ്പനിയുടെ പാക്കിങ്ങും ബില്ലും ഉണ്ടായിരുന്നു. പുറമെയുള്ള പാക്കിങ്ങിന് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല.എന്നാല്‍ മൊബൈല്‍ പാക്ക്‌ചെയ്തിരുന്ന കൂടിന്റെ സേഫ്ടിസ്റ്റിക്കര്‍ പൊട്ടിയ നിലയിലായിരുന്നു.  തുറന്ന് നോക്കിയപ്പോളാണ് മൊബൈലിന് പകരം ചെറിയ കരിങ്കല്‍ കഷണം കാണുന്നത്. ഓണ്‍ലൈന്‍ കമ്പനിയെ തട്ടിപ്പിനിരയായ വിവരം ധരിപ്പിച്ചിട്ടുണ്ട്.പോലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. .ദൂബായിയില്‍നിന്ന് നാട്ടിലെത്തിയ സൂബിന്‍ ഭാര്യക്ക് വേണ്ടിയാണ് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. ഇതിന് മുമ്പും ഇതേ സൈറ്റില്‍നിന്ന് സുബിന്‍ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും സാധനങ്ങള്‍ കൃത്യമായി ലഭിക്കുകയും ചെയ്തിരുന്നുവെന്നും സുബിന്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News