Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 3:34 pm

Menu

Published on October 29, 2015 at 5:25 pm

ട്വിറ്ററില്‍ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് യുവാവ് കിഡ്‌നി ദാനം നല്‍കി…!

man-gives-kidney-patient-after-twitter-appeal

സൗദി:നമ്മളിൽ ഭൂരിപക്ഷം പേരും നന്മയെക്കാൾ കൂടുതൽ തിന്മകളെക്കുറിച്ച് സംസാരിക്കുന്നവരാണ്‌.സോഷ്യൽ മീഡിയയുടെ പോരായ്മകളാണ്‌ മിക്കപ്പോഴും ചർച്ച ചെയ്തു കണ്ടിട്ടുള്ളത് എന്നാലിപ്പൊഴിതാ ട്വിറ്ററിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് തന്റെ കിഡ്‌നി ദാനം ചെയ്ത് യുവാവ് പുതു തലമുറയ്ക്ക് തന്നെ മാതൃകയാവുകയാണ്.

സൗദി സ്വദേശിയായ നയേഫ് അൽ ഷമ്മാരി എന്ന യുവാവുമായി ട്വിറ്ററില്‍ നിന്നുള്ള ബന്ധമാണ് മരണത്തോട് മല്ലിടുന്ന പെണ്‍കുട്ടിക്ക് ജീവന്‍ തിരിച്ച് നല്‍കിയത്.ട്വിറ്ററിൽ സഹായമഭ്യർധിച്ച പെണ്‍കുട്ടിയുടെ അവസ്ഥ മനസ്സിലാക്കിയ യുവാവ് കിഡ്‌നി ദാനം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. പരിശോധനയില്‍ കിഡ്‌നി പെണ്‍കുട്ടിക്ക് ചേരുന്നുണ്ട് എന്ന് അറിഞ്ഞത്തിന്റെ അടുത്ത ദിവസം തന്നെ സര്‍ജറിയും നടത്തി. മരണത്തില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി സുഖമായി കഴിയുകയാണ്. സോഷ്യല്‍ മീഡിയകള്‍ വഴി നടക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഒരുപാടുപേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്കു വേണ്ടി കിഡ്‌നി ദാനം ചെയ്ത യുവാവ് യുവതലമുറയ്ക്ക് മാതൃകയാവുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News