Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:20 am

Menu

Published on March 10, 2014 at 12:37 pm

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തു

man-held-for-raping-face-book-friend

അബുദാബി :ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തു.അബുദാബി സ്വദേശിയായ പെണ്‍കുട്ടിയാണ് ഫേസ്ബുക്ക് സുഹൃത്തിൻറെ പീഡനത്തിനിരയായത്.ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായ ഇവർ യുവാവിൻറെ ആഗ്രഹ പ്രകാരം ഒരു തവണ നേരിൽ കണ്ടു.ഈ കൂടി കാഴ്ചയിൽ യുവാവ് നല്ല പെരുമാറ്റത്തിലൂടെ പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി.ഇയാൾ വീണ്ടും പെണ്‍കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവാവിനെ വിശ്വസിച്ച് ചെന്ന പെണ്‍കുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു.സംഭവം ആരോടെങ്കിലും പറഞ്ഞാൽ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.എന്നാൽ വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് പീഡന വിവരം തുറന്നു പറഞ്ഞതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അഞ്ചു വർഷം തടവിന് കോടതി ശിക്ഷിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News