Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:42 am

Menu

Published on April 5, 2014 at 12:13 pm

ഫേസ്ബുക്കിലൂടെ പ്രണയത്തിലായ പ്രവാസി വ്യവസായിയുടെ മകളെ യുവാവ് നാട്ടിലേക്ക് തട്ടിക്കൊണ്ടുവന്നു

man-kidnapped-21-years-old-women

കണ്ണൂര്‍: ഫേസ്ബുക്കിലൂടെ പ്രണയത്തിലായ പ്രവാസിവ്യവസായിയുടെ മകളെ യുവാവ് നാട്ടിലേക്ക് തട്ടിക്കൊണ്ടു വന്നു.സംഭവത്തിൽ ചെറുപുഴ കാനംവയല്‍ കുന്നപ്പള്ളിയില്‍ ജോണി ജോസഫി(31)നെ ക്രൈംബ്രാഞ്ച് പിടികൂടി.തട്ടിക്കൊണ്ടു വന്ന് മാസങ്ങൾക്കു ശേഷമാണ് അറസ്റ്റ് നടന്നത്.2012 ഡിസംബറിലാണ് സംഭവം നടന്നത്.കുവൈത്തിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് പ്രവാസി വ്യവസായിയുടെ 21കാരിയായ മകളുമായി പ്രണയത്തിലാകുകയും പിന്നീട് ബാംഗ്ലൂര്‍ വിമാനത്താവളം വഴി വ്യവസായിയുടെ മകളെ തട്ടിക്കൊണ്ടു വരികയായിരുന്നു.പിന്നീട് കർണാടകയിലെ ഒരു രജിസ്ട്രാര്‍ ഓഫിസില്‍ വെച്ച് ഇരുവരും വിവാഹിതരായി.എന്നാൽ യുവതിയുടെ മാതാപിതാക്കൾ കേസ് കൊടുത്തതുകൊണ്ട്‌ വിവാഹനടപടികൾ ഹൈക്കോടതി റദ്ദാക്കി.കൂടാതെ ജോണിയുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.എന്നാൽ ജോണുമായി താൻ പ്രണയത്തിലല്ലെന്നും തന്നെ തട്ടിക്കൊണ്ടു വന്നതാണെന്നും യുവതി ഹൈക്കോടതിയിൽ മൊഴി നല്കിയതോടെ കേസിന് വഴിത്തിരിവുണ്ടായി. ഇതോടെ ജോണിക്കെതിരെ തട്ടിക്കൊണ്ടുപോവലിനും മാനഭംഗത്തിനും കേസെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News