Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:08 am

Menu

Published on July 9, 2013 at 5:01 pm

ഭാര്യയെ വെട്ടിക്കൊന്ന മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു

man-kills-wife-commits-suicide

തൃശൂര്‍ : ഭാര്യയെ വെട്ടിക്കൊന്ന്‌ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു.കുടുംബ വഴക്കിനെത്തുടർന്നാണ് അങ്കമാലി മണവാളന്‍ വീട്ടില്‍ സിജോ പൗലോസ്‌ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്‌തത് .പുത്തൂര്‍ ചെറുകുന്ന്‌ സ്വദേശി അനിതയാണ്‌ കൊല്ലപ്പെട്ടറ്റ്ത്. 2013 ജനുവരി 20 നായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ബഹ്‌റനില്‍ നെഴ്‌സുമാരാണ്‌. ഇന്നലെ വൈകിട്ട്‌ ഏഴുമണിയോടെ ജോലികഴിഞ്ഞ്‌ ഫ്‌ളാറ്റില്‍ തിരിച്ചെത്തിയ അനിതയെ സിജോ കത്തി ഉപയോഗിച്ച്‌ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സഹോദരീ ഭര്‍ത്താവായിരുന്നു അനിതയെ ഫ്‌ളാറ്റില്‍ കൊണ്ടുവിട്ടത്‌. യുവതിയുടെ കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ സഹോദരീ ഭര്‍ത്താവ്‌ വാതില്‍ ചവിട്ടി തുറന്ന്‌ അകത്തു പ്രവേശിച്ചപ്പോള്‍ രക്‌തത്തില്‍ കുളിച്ചു കിടന്ന യുവതിയെയാണ്‌ കണ്ടത്‌. ഈ സമയം ഫ്‌ളാറ്റില്‍ നിന്ന്‌ ഇറങ്ങയോടിയ സിജോയെ പിന്നീട്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മനാമയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാലു ദിവസത്തിനുശേഷം നാട്ടിലെത്തിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33