Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹനോയി: വ്യത്യസ്തമായ പേരുള്ള യുവാവിനെ ഫെയ്സ്ബുക്ക് വട്ടംകറക്കി. ഫുക് ദാറ്റ് ബിച്ച് (Phuc Dat Bich) എന്നാണ് വിയറ്റ്നാം ഓസ്ട്രേലിയന്‍ വംശജനായ ഇദ്ദേഹത്തിന്റെ പേര്. ഈ പേരില്‍ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ സൃഷ്ടിച്ച യുവാവിനെ വിശ്വസിക്കാന്‍ ഫെയ്സ്ബുക്കിന്റെ നെയിം പോളിസി തയ്യാറായില്ല.
നിരവധി തവണ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ബാന്‍ ചെയ്തതോടെ മനംമടുത്ത് ഒടുവില്‍ സ്വന്തം പേര് തെളിയിക്കാന്‍ ഫുക്കിന് തന്റെ പാസ്പോര്‍ട്ടിന്റെ കോപ്പി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യേണ്ടിവന്നു. ഫൂ ദാ ബിക് (Phoo Da Bic)എന്നാണ് ഇയാളുടെ പേര് പ്രൊനണ്സ് ചെയ്യേണ്ടത്.
ഗതികെട്ട് പോസ്റ്റ് ചെയ്ത പാസ്പോര്‍ട്ടിന്റെ ചിത്രം ഇതിനകം 123,000 പേര് ഷെയര്‍ ചെയ്തിട്ടുണ്ട്. താന്‍ ഏഷ്യന്‍ വംശജനായതിനാലാകും തന്റെ പേര് പാശ്ചാത്യര്‍ക്ക് വിചിത്രമായി തോന്നിയതെന്ന് ഫുക് പറഞ്ഞു. ഐഎസ്ഐസ് എന്ന് പേരുള്ള യുവതിയുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ തീവ്രവാദ ബന്ധം സംശയിച്ച് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു.
Leave a Reply