Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 10:42 am

Menu

Published on April 21, 2017 at 2:00 pm

കണ്ണാടിയില്‍ എന്റെ രൂപം കണ്ട് ഞെട്ടിപ്പോയൊരു കാലമുണ്ടായിരുന്നു: മനീഷ കൊയ്‌രാള

maneesh-koirala-about-her-cancer-fight

മുംബൈ: ക്യാന്‍സറിനെ അതിജീവിച്ച് തിരികെ വന്നവരുടെ കഥകള്‍ നമ്മള്‍ പലകുറു കേള്‍ക്കുന്നതാണ്. എന്നാല്‍ ക്യാന്‍സറിന്റെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് സിനിമ പോലുള്ള ഒരു മേഖലയിലേക്ക് തിരിച്ചുവരികയെന്നു പറഞ്ഞാല്‍ അത് കഠിനം തന്നെയാണ്.

അത്തരമൊരു അനുഭവമാണ് ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞുനിന്നിരുന്ന മനീഷ കൊയ്‌രാളയുടേത്. 1942: എ ലവ് സ്റ്റോറിയും ബോംബെയും ദില്‍ സേയുമൊക്കെ കണ്ടവരുടെ മനസ്സില്‍ നിന്ന് കാലമേറെക്കഴിഞ്ഞാലും മനീഷയുടെ ആ സുന്ദര രൂപം മായില്ല.

എന്നാല്‍, കണ്ണാടിയില്‍ സ്വന്തം രൂപം കണ്ട് ഞെട്ടിപ്പോയൊരു കാലമുണ്ടായിരുന്നു തനിക്കെന്ന് ക്യാന്‍സറിനെ പൊരുതി തോല്‍പിച്ച താരം പറയുന്നു. ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ കാണാന്‍ ഒരു അന്യഗ്രഹജീവിയെപ്പോലെ ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കീമോതെറാപ്പിക്കുശേഷം മുടികൊഴിയുന്നത് താന്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍, തന്റെ രൂപത്തെക്കുറിച്ച് അത്ര ബോധമുണ്ടായിരുന്നില്ല. ക്യാന്‍സര്‍ പോലുള്ള ഒരു രോഗത്തെ അതിജീവിക്കുമ്പോള്‍ ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനെ നേരിടാന്‍ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ടെന്ന് തനിക്ക് അറിയാമായിരുന്നു.

ഇക്കാര്യത്തില്‍ കുടുംബത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മനീഷ പറഞ്ഞു. കീമോതെറാപ്പി കഴിഞ്ഞപ്പോള്‍ എന്റെ മുടിയും പുരികവും കണ്‍പീലികളുമെല്ലാം കൊഴിഞ്ഞു. അന്ന് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരു അന്യഗ്രഹജീവിയെ നോക്കുന്നത് പോലെ ഉണ്ടായിരുന്നു, മനീഷ പറഞ്ഞു.

കീമോതെറാപ്പിയുടെ ഫലമായി ശരീരത്തിലെ കോശങ്ങളെല്ലാം നശിച്ചുപോയതിനാല്‍ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു താനെന്നും അവര്‍ പറഞ്ഞു. ഈ സമയത്താണ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി വിളിക്കുന്നത്.

അതോടെയാണ് സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നര്‍ഗീസായി വേഷമിടുന്നത്. നര്‍ഗീസിന്റെ ചിത്രങ്ങള്‍ കണ്ടും മകള്‍ പ്രിയയോട് സംസാരിച്ചുമാണ് താന്‍ സിനിമയ്ക്കുവേണ്ട തയ്യാറെടുപ്പകള്‍ നടത്തിയതെന്നും മനീഷ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News