Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 5:18 pm

Menu

Published on January 25, 2018 at 11:55 am

മംഗലാപുരത്ത് ജീവിച്ചിരിക്കുന്ന ഡോക്ടറെ ‘കൊന്ന്’ ബാങ്ക് ജീവനക്കാരൻ 2.25 കോടി തട്ടി

mangalore-doctor-loses-rs-2-25-crore-in-cyber-fraud

മംഗളൂരു: ബാങ്കില്‍ അക്കൗണ്ടുള്ള ഡോക്ടര്‍ മരിച്ചതായി വ്യാജ രേഖയുണ്ടാക്കി ബാങ്ക് ജീവനക്കാരന്‍ കവര്‍ന്നത് 2.25 കോടി രൂപ. ആക്‌സിസ് ബാങ്കിന്റെ മംഗളൂരു ശാഖയിലാണ് സംഭവം.

ഡോ.സുനില്‍ ദേവപ്രസാദ് ജതന എന്ന ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് പണം പോയത്. ഇതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയില്‍ മൂന്ന് ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ബാങ്ക് ജീവനക്കാരായ സന്ദീപ് ദഖ്‌റ, ഡവന്‍ ബല്‍ഡ, മുന്‍ ജീവനക്കാരന്‍ ദവല്‍ ഭികാദിയ എന്നിവര്‍ക്ക് പുറമെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞ അജ്ഞാതര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

ബാങ്കിന്റെ മംഗളൂരു, ഹരിയാനയിലെ സിര്‍സ എന്നീ ശാഖകളില്‍ നിന്നായാണ് മൂന്ന് തവണയായി പണം പിന്‍വലിച്ചത്. തട്ടിപ്പ് നടത്തുന്നതിനായി ഡോക്ടര്‍ മരിച്ചതായി വ്യാജ രേഖയുണ്ടാക്കുകയും ഫോണ്‍ നമ്പറുകളില്‍ മാറ്റം വരുത്തുകയും ചെയ്തു.

Loading...

Comments are closed.

More News