Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 4:34 pm

Menu

Published on February 8, 2018 at 12:39 pm

തമിഴ്റോക്കെഴ്സ്സിനെ ഒരു മാസത്തെ വരുമാനം കേട്ടാൽ നിങ്ങൾ ഞെട്ടും; ഒപ്പം എന്തുകൊണ്ട് ഇവരെ ബ്ലോക്ക് ചെയ്യാൻ പറ്റുന്നില്ല എന്നതും മനസ്സിലാക്കാം

tamilrokers-website-income-details

ഇന്ത്യന്‍ സിനിമാ ഇന്ഡസ്ട്രിക്ക് മൊത്തം തലവേദനയായി വളര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ തമിഴ്‌റോക്കേഴ്‌സ് എന്ന പൈറസി വെബ്‌സൈറ്റ്. എന്തുകൊണ്ടാണ് ഈ സൈറ്റ് ഇതുവരെ സര്‍ക്കാരിന് ബ്ലോക്ക് ചെയ്യാന്‍ പറ്റാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ..? എങ്കില്‍ ഉത്തരം വളരെ ലളിതമാണ്. എങ്ങനെയാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം.

ഈ വെബ്‌സൈറ്റിനെ ആദ്യത്തെ അഡ്രസ്സ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതോടെ അവസാനമുള്ള .com മാറ്റി വേറെ അക്ഷരങ്ങളാക്കി. അങ്ങനെ അത് ബ്ലോക്ക് ചെയ്തപ്പോള്‍ അവസാനത്തെ അക്ഷരങ്ങള്‍ വീണ്ടും മാറ്റി. അങ്ങനെ ഓരോ തവണ ബ്ലോക്ക് ചെയ്യുമ്പോഴും പുതിയൊരു യുആര്‍എല്‍ ഇവര്‍ സ്വീകരിക്കുന്നു. ഇതാണ് ഈ സൈറ്റ് പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം.

ഇത് കൂടാതെ ഇവര്‍ ഇവരുടെ വെബ്‌സൈറ്റില്‍ ഉപയോഗിക്കുന്നത് CDN, ഫയര്‍വാള്‍, പല ഡൊമൈനുകള്‍ എന്നിവ ആയാതിനാലും ഇവരെ ബ്ളോക്ക് ചെയ്യല്‍ സര്‍ക്കാറിന്റെ ഐടി വിഭാഗത്തിന് ബുദ്ധിമുട്ടാവുന്നത്. ഒരു ഡൊമൈന്‍ ബ്ലോക്ക് ചെയ്താല്‍ ഉടന്‍ തന്നെ അവര്‍ പുതിയൊരു ഐഡി സ്വീകരിക്കുന്നതിനാല്‍ എങ്ങനെയും ഇവരെ പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്യാനും പറ്റുകയുമില്ല.

ഒരു മാസത്തേക്ക് ഈ വെബ്സൈറ്റിന് എല്ലാത്തിനും കൂടെയായി വരുന്ന ശരാശരി ചിലവ് 17000 രൂപയാണ്. എന്നാല്‍ ഈ ഒരു മാസം കൊണ്ട് ലിങ്ക് ക്ലിക്കിലൂടെ പരസ്യങ്ങളില്‍ നിന്നുമായി ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം ശരാശരി 50ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരും. അതായത് മുതല്‍ എല്ലാം കഴിച്ച് ഇവര്‍ക്ക് കിട്ടുന്ന ലാഭം മാത്രമാണ് ഇത്രയും വലിയ തുക.

എന്തായാലും ഇവരെ ബ്ലോക്ക് ചെയ്യല്‍ സര്‍ക്കാറിനെ സംബന്ധിച്ചെടുത്തോളവും സിനിമാ ഇന്ഡസ്ട്രിയെ സംബന്ധിച്ചെടുത്തോളവും ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യമായതിനാല്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉടന്‍ തന്നെ കണ്ടുപിടിക്കുമെന്ന് പ്രത്യാശിക്കാം. അല്ലാത്തപക്ഷം ഈ വെബ്‌സൈറ്റ് സിനിമാലോകത്തിന് മൊത്തം നാശമുണ്ടാക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കേണ്ടിവരും.

Loading...

Leave a Reply

Your email address will not be published.

More News