Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 3:15 pm

Menu

Published on March 2, 2017 at 4:18 pm

മണിച്ചിത്രത്താഴിനൊരു കാക്കക്കുയില്‍ ട്വിസ്റ്റ്, ഒപ്പം മിസ്റ്റര്‍ പോഞ്ഞിക്കരയും

manichitrathazhu-spoof-video

ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ശോഭനയുടെ നാഗവല്ലിയും മോഹന്‍ലാലിന്റെ സണ്ണിയും സുരേഷ് ഗോപിയുടെ നകുലനുമെല്ലാം സ്‌ക്രീനില്‍ നിറഞ്ഞു നിന്ന ചിത്രം.

എന്നാല്‍ പറഞ്ഞുവരുന്നത് ഇതിനോട് ബന്ധപ്പെട്ട ഒരു കാര്യമാണ്. സോഷ്യല്‍ മീഡിയ അരങ്ങുവാഴുന്ന ഇന്നത്തെക്കാലത്ത് പല മേഖലയിലുള്ളവരും ട്രോളുകള്‍ക്ക് ഇരകളാവാറുണ്ട്. ഇതിനോടൊപ്പം തന്നെ ചേര്‍ത്തു നിര്‍ത്താവുന്നതാണ് സ്പൂഫുകളും. ഇത്തരത്തില്‍ മണിച്ചിത്രത്താഴിലെ, അല്ലിക്ക് ആഭരണം വാങ്ങാന്‍ പോകുന്ന ഗംഗയെ തടയുന്ന സുരേഷ് ഗോപിയുടെ കഥാപാത്രവും അതിനോടുള്ള ഗംഗയുടെ പ്രതികരണവും ആര്‍ക്കും മറക്കാനാകാത്ത രംഗമാണ്.

ഈ സീനില്‍ പ്രിയദര്‍ശന്റെ കാക്കക്കുയിലും ഷാഫിയുടെ കല്ല്യാണരാമനും ഇടകലര്‍ത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് കാണിച്ചു തരികയാണ് വൈഗാസ് തള്ള് വണ്ടിയിലൂടെ വൈഗ. മണിച്ചിത്രത്താഴിലെ ഗംഗ ഇപ്പോള്‍ പോകണ്ട എന്ന സന്ദര്‍ഭത്തെ അത്യന്തം ഉദ്വേഗജനകമാക്കിയ ശേഷം പെട്ടെന്നാണ് ഈ സീനിലേക്ക് കാക്കക്കുയിലിലെ ഏറെ പ്രശസ്തമായ ജഗദീഷ് കഥാപാത്രം കടന്നുവരുന്നത്. അതോടെ നകുലന്റെ കഥാപാത്രം അവിടെ തീര്‍ന്നു. പിന്നീട് നാഗവല്ലിക്ക് പകരം ജഗദീഷ് കയറിയ ഗംഗയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്ന നകുലന്റെ പെടാപ്പാട് ഒന്ന് കാണേണ്ടതാണ്.

ഗതികെട്ട് നില്‍ക്കുന്ന നകുലന്റെ അടുത്ത് ഈ സമയം എത്തുന്ന സണ്ണി പ്രശ്‌നമെന്തെന്ന് അന്വേഷിക്കുന്നു. അതോടെ സകല ഭാവങ്ങളും മാറിയ നകുലന്‍ മിസ്റ്റര്‍ പോഞ്ഞിക്കരയായി പരകായ പ്രവേശം ചെയ്യുകയാണ്. ഒരുമാതിരി പി.സി ജോര്‍ജ് കയറിയ പോലെ. എന്റെ സണ്ണി ഞാനൊരായിരം വട്ടം ഈ #*&%$}#% മോളോട് ചോദിച്ചതാണെന്നും പറഞ്ഞ് സരസ്വതി വിളയാടിത്തുടങ്ങിയ പോഞ്ഞിക്കരയുടെ നാക്കിനെ ഒടുവില്‍ സണ്ണി തന്നെ പിടിച്ച് നിര്‍ത്തുന്നു.

തുടര്‍ന്ന് പൊയ്‌ക്കോളാന്‍ പറയുന്ന സണ്ണിയോട് ഞാനെങ്ങും പോകുന്നില്ലെന്ന് ഗംഗ പറയുന്നതോടെ വീണ്ടും പോഞ്ഞിക്കര രംഗപ്രവേശം ചെയ്യുന്നു. നീ പോയി, ആഭരണോം മേടിച്ച്, കടേലെ ബില്ലും കാണിച്ചിട്ടേ നിന്നെയീ വീട്ടില്‍ കേറ്റൂ എന്നയിടത്ത് ഈ സന്ദര്‍ഭം അവസാനിക്കുകയാണ്.

ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത മണിച്ചിത്രത്താഴിലെ ശോഭന അവിസ്മരണീയമാക്കിയ ഇതേ രംഗം മറ്റു ഭാഷകളില്‍ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എങ്കില്‍ ഇതൊന്ന് കാണണം. തമിഴിലെ ചന്ദ്രമുഖിയിലും, കന്നഡയിലെ അപ്തമിത്രയിലും, ബംഗാളിയിലെ രാജ്മഹോലിലുമുള്ള നാഗവല്ലിമാരെ കണ്ട് ബോധം പോയില്ലേല്‍ കൊള്ളാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News