Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2016ലെ ആദ്യ വിജയം സ്വന്തമാക്കിയ പാവാടയിലെ വലിയ ചര്‍ച്ചയായ ഒന്നാണ് ആശാ ശരത്ത് അവതരിപ്പിച്ച സിസിലി വര്‍ഗീസ് എന്ന കഥാപാത്രം. ചിത്രം കണ്ടവര്‍ക്കൊക്കെ ആശ ശരത്തിന്റെ കഥാപാത്രത്തെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. സിസിലി എന്ന കഥാപാത്രത്തെ അത്ര അടക്കത്തോടെയാണ് ആശ ശരത്ത് കൈകാര്യം ചെയ്തത്.നടനെന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും അഭിനന്ദനങ്ങളറയിക്കാന്‍ മണിയന്‍പിള്ള രാജുവിനും നിലയ്ക്കാതെ കോളുകളാണ്. ആശ ശരത്തിനെ കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറയുമ്പോള്‍, ആശയോട് പോലും പറയാത്ത ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
ആശാ ശരത്തിനെ ആയിരുന്നില്ല ആദ്യം പൃഥ്വിയുടെ അമ്മയുടെ കഥാപാത്രമായ സിസിലിയായി പരിഗണിച്ചിരുന്നതെന്ന് മണിയന്‍ പിള്ള രാജു പറയുന്നു. സിസിലി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ശോഭനയെയായിരുന്നു. എന്നാല്‍ ഉള്‍ക്കൊള്ളാനാകാത്ത കാരണങ്ങള്‍ പറഞ്ഞ് ശോഭന തങ്ങളെ ഒഴിവാക്കുകയായിരുന്നെന്ന് മണിയന്‍ പിള്ള രാജു പറയുന്നു.
പാവാടയുടെ രണ്ടാം പകുതിയിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് സിസിലി. പൃഥ്വിരാജന്റെ അമ്മ വേഷം. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായ ശേഷം താര നിര്‍ണ്ണയത്തില്‍ സംവിധായകന്‍ മാര്‍ത്താണ്ഡനും തിരക്കഥാകൃത്ത് ബിബിന്‍ ചന്ദ്രനും ഈ വേഷം ശോഭന ചെയ്യണം എന്നാഗ്രഹിച്ചു. ശോഭനയുമായി അടുത്ത ബന്ധമുള്ള മണിയന്‍ പിള്ള രാജു സംവിധായകനെയും തിരക്കഥാകൃത്തിനെയും കൂട്ടി ചെന്നൈയിലേക്ക് പുറപ്പെട്ടു.ശേഭനയെ കണ്ട് തിരക്കഥ പൂര്‍ണ്ണമായും വായിച്ചു കേള്‍പ്പിച്ചു. മികച്ച തിരക്കഥയെന്ന് ശോഭന പറഞ്ഞു എങ്കിലും അഭിനയിക്കാന്‍ തയ്യാറായില്ല. ചില നൃത്ത പരിപാടികല്‍ ഉണ്ട് അതുകൊണ്ട് കേരളത്തില്‍ വന്ന് പടം ചെയ്യാനുള്ള സമയമില്ല എന്നായിരുന്നു ശേഭനയുടെ മറുപടി. ശോഭനയുടെ രംഗങ്ങള്‍ ചെന്നൈയില്‍ സെറ്റിട്ട് ചിത്രീകരിക്കാം എന്ന് മണിയന്‍പിള്ളരാജു പറഞ്ഞപ്പോള്‍ ശേഭന യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയെന്നും മണിയന്‍ പിള്ള പറയുന്നു. പൃഥ്വിരാജ് അടക്കുമുള്ള നടന്‍മാരുടെ അമ്മ വേഷം ചെയ്യാന്‍ താല്‍പര്യമില്ല എന്നായിരുന്നു ശോഭനയുടെ മറുപടി. ജ്യേഷ്ഠസഹോദരി വരെയാകം പക്ഷെ അമ്മയായാല്‍ അത് ഡാന്‍സ് പ്രഫഷനെ ബാധിക്കും എന്നായിരുന്നു ശോഭന പറഞ്ഞത്. പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വൃദ്ധനായി അഭിനയിച്ചില്ലേ തുടങ്ങി പലതും പറഞ്ഞുവെങ്കിലും ശോഭന വഴങ്ങിയില്ലെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.
ചെന്നൈയില്‍ നിന്നുള്ള ഇവരുടെ മടക്ക യാത്രയിലാണ് ആശ ശരത്തിന്റെ പേര് വരുന്നത്. ശോഭനയോട് ഈ വേഷത്തെ കുറിച്ച് പറഞ്ഞിരുന്നു എന്ന കാര്യം മറച്ച് വെച്ചാണ് ആശ ശരത്തിനെ സമീപിക്കുന്നത്. ശോഭനയെ പോലെ തന്നെ നൃത്ത പരിപാടികള്‍ ചെയ്യുന്ന നടിയാണ് ആശാ ശരത്തും അത് കൊണ്ട് ശോഭന പറഞ്ഞ പോലെ ആശാ ശരത്തും പറയുമോ എന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ പേടി. എന്നാല്‍ കഥ കേട്ട ആശ ശരത്ത് ആ വേഷം ചെയ്യാന്‍ തായ്യാറായി. ആശ ശരത്തിനോട് മറച്ചു വെച്ച ആ രഹസ്യമാണ് മണിയന്‍പിള്ള രാജു ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
Leave a Reply