Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:49 pm

Menu

Published on November 8, 2016 at 3:47 pm

ചിമ്പു കാരണം മനസ്സ് മടുത്തുപോയി….മഞ്ജിമ മോഹന്‍

manjima-mohan-gets-frustrated-because-of-simbu

ചിമ്പു കാരണം തനിക്കു മനസ്സു മടുത്തെന്ന് നടി മഞ്ജിമ മോഹന്‍. മഞ്ജിമ നായികയായി അഭിനയിച്ച ഗൗതം മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന്റെ റിലീസ് അനാവശ്യമായി വൈകിയ സാഹചര്യത്തിലാണ് തനിക്ക് മനസ്സ് മടുത്തു പോയെന്ന് മഞ്ജിമ പറയുന്നത്.

ചിമ്പുവിന്റെ മിക്ക ചിത്രങ്ങളും റിലീസിംഗ് പല കാരണങ്ങളാല്‍ വൈകാറുണ്ട്. ചിമ്പുവിന്റെ ഏറ്റവും ഒടുവില്‍ റിലീസായ വാലു, ഇത് നമ്മ ആള് എന്നീ ചിത്രങ്ങളും ഒരുപാട് നാള്‍ക്കു ശേഷമാണ് വെളിച്ചം കണ്ടത്. ചിത്രത്തിന്റെ റിലീസിംഗ് വൈകുന്നതിനുള്ള കാരണം നായകന്‍ ചിമ്പുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരാശ താങ്ങാന്‍ വയ്യാതെ താന്‍ അച്ഛനോട് കാര്യങ്ങള്‍ പറയുകയും അദ്ദേഹം ഗൗതം മേനോനോട് സംസാരിക്കാന്‍ പറയുകയുമായിരുന്നു. ഗൗതം മേനോനുമായി സംസാരിച്ച് കാര്യങ്ങള്‍ ചോദിക്കുകയും റിലീസ് ഉടന്‍ ഉണ്ടാവും എന്നറിയുകയും ചെയ്തതോടെയാണ് ആശ്വാസമായതെന്ന് മഞ്ജിമ പറയുന്നു. നവംബര്‍ 11ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന.

ഒരേ സമയം തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമയുടെ തമിഴില്‍ ചിമ്പുവും, തെലുങ്കില്‍ നാഗചൈതന്യയുമായിരുന്നു നായകന്മാര്‍. നിവിന്‍ പോളിയുടെ ‘ഒരു വടക്കന്‍ സെല്‍ഫി’യിലൂടെയാണ് മഞ്ജിമ നായികയായി അരങ്ങേറ്റം കുറിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News