Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ജു വാര്യര്‍ നായികയായ പുതിയ ചിത്രത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തിയറ്ററുടമകളുടെയും അപ്രതീക്ഷിത വിലക്ക്. സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിനെതിരായ വിലക്കാണ് മഞ്ജു വാര്യര്‍ നായികയായ സിനിമയുടെ ചിത്രീകരണത്തിന് പ്രതിസന്ധിയാകുന്നത്.
വണ്‍ ബൈ ടു എന്ന സിനിമയുടെ നിര്‍മ്മാതാവാവ് ബി രാകേഷ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംഘടന അരുണിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വണ്‍ ബൈ ടു മുന്‍നിശ്ചയപ്രകാരമുള്ള ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാതെ നിര്‍മ്മാതാവിന് വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നായിരുന്നു അന്ന് നിര്‍മ്മാതാവ് ബി രാകേഷ് അസോസിയേഷനെ അറിയിച്ചത്. അരുണ്‍ കുമാറിന് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാനും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയെ അറിയിക്കാനോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തയ്യാറായില്ല. നിര്‍മ്മാതാവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം പുതിയ ചിത്രവുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്.ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ മഞ്ജു വാര്യരെ നായികയാക്കി അരുണ്‍കുമാര്‍ അരവിന്ദ് പുതിയ ചിത്രം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും വിലക്ക് ഭീഷണിയുമായി എത്തിയിരിക്കുന്നത്.ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നാണ് തീരുമാനം.അരുണ്‍ കുമാറിന്റെ പുതിയ ചിത്രത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് ഫെഫ്കയുടെ തീരുമാനം. വിലക്ക് അംഗീകരിക്കാനാകില്ലെന്ന നിലപാടിലുമാണ് ഫെഫ്ക. എതായാലും സംഘടനകളുടെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം കാരണം മഞ്ജു വാര്യരുടെ പുതിയ ചിത്രം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Leave a Reply