Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 12:50 am

Menu

Published on December 17, 2018 at 1:45 pm

മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്ന് പിന്മാറി

manju-warrier-not-participating-women-wall

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് താന്‍ ഇല്ലെന്നറിയിച്ച് നടി മഞ്ജു വാര്യര്‍. വനിതാ മതിലിന് ഇതിനോടകം രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് അറിഞ്ഞിരുന്നില്ല. രാഷ്ട്രീയ നിറമുള്ള പരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാ മതിലിന്റെ കാര്യത്തിലുമുള്ളതെന്നും മഞ്ജു വാര്യര്‍ അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം.

നേരത്തെ വനിതാ മതിലിന് പിന്തുണ അറിയിച്ച് വുമന്‍സ് വാള്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ മഞ്ജുവിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. ‘സ്ത്രീ പുരുഷ സമത്വം അനിവാര്യം മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’- ഇതായിരുന്നു മഞ്ജുവിന്റെ സന്ദേശം. എന്നാല്‍ രാഷ്ട്രീയ നിറമുള്ള ആ മതിലിന് തന്റെ പിന്തുണയില്ലെന്നാണ് മഞ്ജു അറിയിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്കിലൂടെ മഞ്ജുവിന്റെ പ്രതികരണം;

”സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്.

വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു.

പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.”

Loading...

Leave a Reply

Your email address will not be published.

More News