Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:30 pm

Menu

Published on December 3, 2015 at 4:47 pm

തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായഹസ്തവുമായി നടി മഞ്ജു വാര്യരും

manju-warrier-offers-for-flood-affected-people-in-tamil-nadu

കൊച്ചി :  തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മഞ്ജു  വാര്യരും രംഗത്ത്.ഒരു ലക്ഷം രൂപയാണ് മഞ്ജു സംഭാവന ചെയ്തത്. തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നടികര്‍ സംഘത്തിന്റെ നേതാവ് നടന്‍ വിശാലിനാണ് മഞ്ജു തുക കൈമാറിയത്.നടന്‍ അല്ലു അര്‍ജ്ജുന്‍ 25 ലക്ഷം രൂപയും കൈമാറിയിട്ടുണ്ട്. നടികര്‍ സംഘം വഴിയാണ് സിനിമാ താരങ്ങള്‍ തമിഴ്‌നാടിനുള്ള തുക കൈമാറുന്നത്. കൂടാതെ മമ്മൂട്ടിയും സഹായവുമായി എത്തിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ സംഭാവന ചെയ്തുക്കൊണ്ട് തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് മരിമകനും നടനുമായ ധനുഷും അഞ്ച് ലക്ഷം രൂപയും സഹായം നല്‍കി. കൂടാതെ സൂര്യയും സഹോദരന്‍ കാര്‍ത്തിയുടെയും കുടുംബത്തില്‍ നിന്ന് 25 ലക്ഷം രൂപയും സംഭാവന ചെയ്തിട്ടുണ്ട്.കൂടാതെ ചെന്നൈയ്ക്ക് സഹായവുമായി ബോളിവുഡ് താരങ്ങളും രംഗത്തുണ്ട്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News