Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on December 26, 2013 at 4:23 pm

രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍നിന്ന് മഞ്ജു വാര്യരെ പുറത്താക്കി;പിന്നില്‍ ദുരൂഹത

manju-warrier-out-of-ranjith-mohanlal-film

മഞ്ജുവിന്റെ തിരിച്ചുവരവിനായുള്ള മലയാളികളുടെ കാത്തിരിപ്പ് വീണ്ടും അകന്നുപോകുന്നു. ഒടുവില്‍ രഞ്ജിത്ത് തന്നെ ചിത്രം വ്യക്തമാക്കിയിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി താനൊരുക്കുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നില്ല. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാകുന്നതിന് മുമ്പാണ് നായികയായി മഞ്ജുവാര്യര്‍ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യം മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ തിരക്കഥ എഴുതിപൂര്‍ത്തിയായപ്പോള്‍ കഥ മാറിയെന്നും, ചിത്രത്തില്‍ നായികയ്ക്ക് വലിയ പ്രാധാന്യമില്ലെന്നും രഞ്ജിത് പറയുന്നു. തന്റെ ചിത്രത്തില്‍ വെറുമൊരു അലങ്കാരവസ്തുവാക്കി ഒട്ടും പ്രധാന്യമില്ലാത്ത ഒരു നായികയായി മഞ്ജുവിനെ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ താനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഇല്ലെന്നുമാണ് രഞ്ജിത് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം നേരിട്ട് മഞ്ജുവിനെ വിളിച്ചറിയിച്ചിട്ടുണ്ടെന്നും രഞ്ജിത് വെളിപ്പെടുത്തി. ജി ഫോര്‍ ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു സമ്പൂര്‍ണ രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രമായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശീര്‍വാദ് സിനിമാസ് തന്നെയാണ് ഈ ചിത്രം ഒരുക്കുന്നത്. ജനുവരി പത്തുമുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. അതേ സമയം നേരത്തെ മഞ്ജുവിനെ മുന്നില്‍ കണ്ടുകൊണ്ട് തയ്യാറാക്കിയ തിരക്കഥയില്‍ ഇപ്പോള്‍ അവര്‍ക്ക് അനുയോജ്യമായ വേഷമില്ലെന്ന് പറയുന്നത് കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്നുവെന്ന് സിനിമാവൃത്തങ്ങളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഏതായാലും ഇനി റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം വരുന്നതുവരെ മഞ്ജുവിനെ വെള്ളിത്തിരയില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് കാത്തിരിക്കേണ്ടിവരുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News