Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 29, 2023 7:13 pm

Menu

Published on July 25, 2013 at 11:22 am

നവ്യയുടെ പുസ്തകം പ്രകാശനം ചെയുന്നത് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ

manju-warrier-published-navarasangal-book-by-navya-nair

നവ്യ കുട്ടിക്കാലം മുതൽ കുറിച്ചിട്ട അനുഭവങ്ങൾ ഒരു പുസ്തകമാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.പക്ഷേ അതു സംഭവിച്ചു.പുസ്തകത്തിൻറെ പേര് നവരസങ്ങൾ.പുസ്തകം പ്രകാശനം ചെയ്യുന്നതാവട്ടെ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരും. ‘ഇത് ആത്മകഥയല്ല,ഓര്‍മ്മക്കുറിപ്പുകള്‍ മാത്രമാണ്.ഇതില്‍ സിനിമയോ നവ്യ എന്ന നടിയോ ഇല്ല’, നവ്യാ നായര്‍ പറയുന്നു. ഒരുപക്ഷേ നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്ന ഭൂരിഭാഗം സ്ത്രീകളുടെയും ജീവിതമാകാം അതിലുള്ളത്.നവ്യക്ക് ‘നന്ദനം’, ‘കണ്ണേ മടങ്ങുക’, ‘സൈറ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്നു തവണ മികച്ച നടിയ്ക്കുള്ള ജെ.സി. ഫൗണ്ടേഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ഓര്‍മ്മകളിലുടനീളം കൃഷ്ണപ്രേമത്തിലൂടെയും ഷിര്‍ദ്ദിയിലെ മായികാനുഭവത്തിലൂടെയും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയാണ് നവ്യ. ഓർമകൾ ഒരിക്കലും അവസാനിക്കാത്തതാണല്ലോ…ഇനിയും എഴുതണം…മലയാളികളുടെ പ്രിയ നടി നവ്യ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News