Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തകാലത്തായി മാധ്യമങ്ങൾ ഏറെ ആഘോഷമാക്കിയ വാർത്തയായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന വാർത്ത. എന്നാൽ അതിനുശേഷം തൻറെ സ്വകാര്യ ജീവിതത്തെ കുറിച്ചോ കുറിച്ച് മഞ്ജു ഒരുവേദിയിലും പ്രതികരിച്ചുകണ്ടിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ താരം മനസ്സുതുറക്കുകയുണ്ടായി. ദിലീപിന്റെ സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും താരത്തിന്റെ ഈയിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ താന്‍ കണ്ടിരുന്നുവെന്നും മഞ്ജു വാര്യര്‍ വെളിപ്പെടുത്തുന്നു.ദിലീപ് നല്ലൊരു അച്ഛനാണെന്നും മുമ്പ് മഞ്ജു പറഞ്ഞിട്ടുണ്ട്. ഉയരങ്ങള്‍ കീഴടക്കാന്‍ കുടുംബം തനിക്കൊരു തടസമായിട്ടില്ല .ഭാവിയെക്കുറിച്ച് താന്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നും ഇപ്പോഴുള്ള നിലയില്‍ ജീവിക്കാനാണ് ഇഷ്ടമെന്നും മഞ്ജു പറഞ്ഞു. മലയാള സിനിമയിലെ പുതിയ ട്രന്‍ഡിനെ അഭിനന്ദിച്ച മഞ്ജു വിവാഹ ശേഷം നടിമാര്‍ സിനിമയില്‍ സജീവമാകുന്നതിനെ സ്വാഗതം ചെയ്തു. എന്നാല്‍ അതേസമയം ദിലീപ് ഒരു മോശം ഭര്‍ത്താവായിരുന്നു എന്ന് പറയുന്ന മഞ്ജു തന്റെ വിവാഹ മോചനത്തിനുള്ള കാരണങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ തയ്യാറായില്ല. അത് അങ്ങേയറ്റം വ്യക്തിപരമായ കാര്യമാണെന്നും അത് മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ താല്‍പര്യമില്ലെന്നുമാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. ചിത്രത്തില്‍ അഡ്വ.ദീപ എന്ന അഭിഭാഷകയായാണ് മഞ്ജു എത്തുന്നത് .
Leave a Reply