Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 6:17 pm

Menu

Published on June 23, 2014 at 11:56 am

ഗീതു മോഹൻദാസ്‌ സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയിൽ നായികയായി മഞ്ജു വാര്യർ !

manju-warrier-to-act-in-geethu-mohandas-film

നടി ഗീതു മോഹൻദാസ്‌ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി സിനിമയിൽ നായികയായി മഞ്ജു വാര്യരെത്തുന്നതായി റിപ്പോർട്ട്. ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം തികച്ചും നായിക പ്രാധാന്യമുള്ളതാണ്. ഗീതു ഇപ്പോൾ ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ്.അഞ്ജലി ഥാപ്പയെന്ന ചിത്രത്തിന് ഗീതുവിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.ഈ ചിത്രത്തിന്റെ യൂറോപ്യന്‍ പ്രീമിയര്‍ ഷോയ്ക്ക് ഗീതുവിനൊപ്പം മഞ്ജുവും പോയിരുന്നു. ഈ യാത്രയിൽ വിരിഞ്ഞ കഥയാണ്‌ ഗീതു ഇപ്പോൾ മഞ്ജുവിനായി എഴുതുന്നത്.ഈ ചിത്രം ഹിന്ദിയിൽ തന്നെ ഒരുക്കുകയാണെങ്കിൽ അത് മഞ്ജുവിൻറെ ആദ്യ ഹിന്ദി ചിത്രമായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News