Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 5:29 pm

Menu

Published on July 21, 2017 at 1:00 pm

മഞ്ജുവിന്റെ യാത്ര അന്വേഷണ സംഘം വിലക്കിയിട്ടില്ല; അമേരിക്കന്‍ അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കും

manju-warrier-will-attend-nafa-awards-in-us

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത് പ്രകാരം നടി മഞ്ജു വാര്യര്‍ അമേരിക്കന്‍ യാത്ര മാറ്റിവച്ചെന്ന് വാര്‍ത്തകള്‍ തള്ളി അവരുമായി അടുത്ത കേന്ദ്രങ്ങള്‍.

ന്യൂയോര്‍ക്കില്‍ ജൂലൈ 22ന് നടക്കുന്ന നാഫാ അവാര്‍ഡ് നിശയില്‍ മഞ്ജു പങ്കെടുക്കാത്തത് പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അമേരിക്കന്‍ അവാര്‍ഡ് നിശയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

എറണാകുളത്തും ഫോര്‍ട്ട് കൊച്ചിയിലുമായി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. തിരക്കിട്ട ഷെഡ്യൂള്‍ ആയതിനാല്‍ ചിത്രീകരണത്തില്‍ നിന്ന് താരത്തിന് വിട്ടുനില്‍ക്കാനാകില്ലെന്നും ഈ കാരണത്താല്‍ അമേരിക്കയില്‍ നടക്കുന്ന രണ്ട് അവാര്‍ഡ് ഷോകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു താരവുമായി അടുപ്പമുള്ളവര്‍ നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ ഇതിനു പിന്നാലെ നടി ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയതിനാല്‍ മഞ്ജു വാര്യരുടെ വിദേശയാത്ര പ്രത്യേക അന്വേഷണ സംഘം ഇടപെട്ട് ഒഴിവാക്കിയെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

യാത്രാ നിയന്ത്രണത്തെക്കുറിച്ച് വാക്കാലോ നോട്ടീസ് മുഖേനയോ എന്തെങ്കിലും വിവരങ്ങള്‍ അന്വേഷണ സംഘം മഞ്ജുവിന് നല്‍കിയിട്ടില്ലെന്നും ഇവരുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

ഫ്രീഡിയ എന്റര്‍ടെയിന്‍മെന്റ് സംഘടിപ്പിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സില്‍ നിവിന്‍ പോളി, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഭാവന, ആഷിക് അബു, ദിലീഷ് പോത്തന്‍, എബ്രിഡ് ഷൈന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ്, ആശാ ശരത് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് ഈ അവാര്‍ഡ് നിശയുടെ സംവിധായകന്‍.

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം അവാര്‍ഡ് നിശയുടെ അതേ ദിവസങ്ങളില്‍ ആയതിനാല്‍ അവാര്‍ഡ് നിശയില്‍ മഞ്ജു പങ്കെടുക്കില്ലെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ അറിയിച്ചിരുന്നു. എന്നാല്‍ മഞ്ജു ന്യൂയോര്‍ക്കില്‍ അവാര്‍ഡില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സംഘാടകരെയും ഇക്കാര്യം മഞ്ജു അറിയിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം കുറ്റപത്രത്തില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘത്തിലുള്ള ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് നിഷേധിച്ചു. നടികള്‍ ആരും സാക്ഷിപ്പട്ടികയില്‍ ഇല്ലെന്നാണ് എസ്.പി നല്‍കിയ വിശദീകരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News