Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:39 pm

Menu

Published on December 19, 2013 at 4:09 pm

കൊച്ചി ഹാഫ് മാരത്തോണിൽ ഓടാൻ മഞ്ജുവും

manju-warriers-first-shot-of-her-second-innings-will-be-shot

ഒരിടവേളയ്ക്ക് ശേഷം മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് കൊച്ചി ഹാഫ് മാരത്തണ്‍ വേദിയാകുന്നു.ഇതില്‍ വച്ചുതന്നെയായിരിക്കും രണ്ടാംവരവിലെ ആദ്യ ചിത്രത്തിനായുള്ള മഞ്ജുവിന്റെ ആദ്യരംഗങ്ങള്‍ ചിത്രീകരിക്കുന്നതും. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് വേണ്ടിയാണ് കൊച്ചി ഹാഫ് മാരത്തണിനിടെ മഞ്ജുവിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ നിരുപമയെന്ന ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ വേഷമാണ് മഞ്ജുവിന്. ഈ കഥാപാത്രമായിട്ടാണ് മഞ്ജു മാരത്തണില്‍ പങ്കെടുക്കുക.ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. എന്തായാലും കൊച്ചി മാരത്തണിനൊപ്പം മഞ്ജുവിന്റെ തിരിച്ചുവരവ് കൂടി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News