Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനോജ് കെ. ജയന്‍ ആ കഥ പറഞ്ഞു തുടങ്ങി… പലരും മരണത്തെ മുമ്പിൽ കണ്ട ഒരു ചിത്രീകരണ രംഗം.തൊടുപുഴയിലാണ്. ‘കഥവീടി’ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍. മനോജ് കെ. ജയനുണ്ടായ ഒരനുഭവമാണ് പറയുന്നത്.ആ സമയം ചിത്രീകരിക്കുന്നത്. പുഴയില്‍ മലവെള്ളപ്പാച്ചലില്‍ നീന്തി മനോജ് കെ. ജയന്‍ മല്ലികയുടെ അടുത്തേക്ക് വരുന്ന രംഗമാണ്.കൃത്രിമമായി മഴയും വെള്ളച്ചാട്ടവും സൃഷ്‌ടിക്കാനായി പ്രപ്പെല്ലറും ജനറേറ്റര്‍ ലീഫുകളും റെയില്‍ ഗണ്ണുകളും സജ്‌ജീകരിച്ചിട്ടുണ്ട് .കരയില്‍ ടെന്റിനുള്ളില്‍ റെഡ് എപ്പിക്ക് ക്യാമറയും ഛായാഗ്രാഹകന്‍ ടി.ഡി ശ്രീനിവാസനുമുണ്ട്. പക്ഷേ സംവിധായകനെ കാണുന്നില്ല. ‘പുഴയില്‍ മലവെള്ളത്തിലും മഴയിലും കുതിര്‍ന്ന് ‘ആക്ഷന്‍’ കേള്‍ക്കുമ്പോള്‍ നീന്താന്‍ തയ്യാറായി നിലവെള്ളം ചവിട്ടി നില്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക് അല്‍പ ദൂരം മുന്നില്‍ കയ്യിലൊരു ഗോപ്രോ ക്യാമറയുമായി സോഹന്‍ലാല്‍. കലാസംവിധാന സഹായികളായ അരുണും പ്രജീഷും സോഹനെ കയ്യിലെടുത്ത് പിന്നിലേയ്‌ക്ക് നീന്താന്‍ തയ്യാറായി നില്‍ക്കുകയാണ്. പുഴയുടെ ആ ഭാഗത്ത് ഏകദേശം നാലഞ്ചാള്‍ താഴ്‌ചയുണ്ടാവും. നിലവെള്ളം ചവിട്ടി നില്‍ക്കുകയാണ് എല്ലാവരും’, മനോജ് പറഞ്ഞു.പെട്ടെന്നാണ് മഴയുടെ ശക്‌തി കൂടിയത്. നോക്കിയപ്പോള്‍ പെയ്യുന്നത് റെയില്‍ റണ്ണുകളിലെ മഴ മാത്രമല്ല. ശരിക്കുമുള്ള മഴയാണ്. ‘ഇപ്പോ എടുത്താല്‍ ഷോട്ട് നന്നാവും, നമുക്ക് ടേക്ക് പോയലോ മനോജേട്ടാ’ എന്ന് സോഹന്‍ പറഞ്ഞപ്പോള്‍ ഞാനും റെഡിയായി.തീരുമാനിച്ചുറപ്പിച്ചതുപോലെ ഒരല്‌പദൂരം ഞാന്‍ നീന്തി.തീരത്ത് ക്യാമറാമാന്‍ എന്നെ ഫോളോ ചെയ്‌തു. മുന്നില്‍ സംവിധായകനും. വളരെ വിചിത്രമായ ഷോട്ടുകള്‍ കിട്ടി. ഗോപ്രോ എന്ന പറയുന്ന ക്യാമറയ്‌ക്ക് കയ്യിലൊതുക്കാവുന്ന വലിപ്പമേയുള്ളൂ. വെള്ളം നനയുകയുമാകാം. ലെന്‍സിന്റെ പകുതിയോളം ഭാഗം പുഴയില്‍ താഴ്‌ത്തിവെച്ചാണ് ഷോട്ടെടുത്തത്. പ്രജീഷും അരുണും രണ്ട് ദിശകളിലേയ്‌ക്ക് ഒഴുകി പോകുകയാണ്. കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് ക്യാമറയുമായി സോഹന്‍ലാല്‍ പുഴയുടെ ആഴങ്ങളിലേയ്‌ക്ക് അകന്നുപോകുന്നു. അല്‍പ്പം താമസിച്ചാല്‍ അപകടമെന്തങ്കിലും സംഭവിച്ചേക്കാം, ”മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളായാണ് മനോജ് ഇപ്പോൾ ആ സംഭവങ്ങൾ ഓർക്കുന്നത് . ഒഴിക്കിൽ പെട്ടവരെ മുകളിലേയ്‌ക്ക് പിടിച്ചുയര്‍ത്തി നീന്തുന്ന ആ കൈകള്‍ മനോജിന്റെതായിരുന്നു എന്ന് സോഹന്‍ലാല്‍ പിന്നീടാനറിഞ്ഞത് .മൂലമറ്റം ഡാം തുറന്നുവിട്ടതുകൊണ്ടായിരുന്നു പെട്ടെന്ന് ഒഴുക്ക് കൂടിയത്. സോഹന്‍ ക്യാമറയില്‍ നിന്നും പിടിവിട്ടിരുന്നില്ല. അതിനാല്‍ ആ ഷോട്ടുകളും സിനിമയില്‍ ചേര്‍ക്കാനായെന്നും മനോജ് പറഞ്ഞു. ‘സല്ലാപത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിനിടയില്‍ പൂര്‍ണ്ണമായും കഥാപാത്രമായി മാറിയ മഞ്‌ജു പാഞ്ഞുവന്ന ട്രെയിനടിയില്‍ വീണുപോയപ്പോഴും തൊട്ടുപിന്നിലുണ്ടായിരുന്ന ഞാന്‍ മഞ്‌ജുവിനെ ശക്‌തിയായി പിടിച്ചുനിര്‍ത്തുകയായിരുന്നു’ എന്നും മനോജ് പറയുന്നു.അഞ്‌ജാതമായ ഏതോ ശക്‌തിയാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് എന്നാണ് മനോജ് വിശ്വസിക്കുന്നത്.
Leave a Reply