Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ ‘ദിൽവാല ദുൽഹനിയ ലേ ജായേംഗേ’ യുടെ മുംബൈ മറാത്ത മന്ദിറിലെ പ്രദര്‍ശനം അവസാനിച്ചു. ചിത്രത്തിന്റെ നീണ്ട 20 വര്‍ഷത്തെ ജൈത്രയാത്രയാണ് ഇന്ന് രാവിലത്തെ പ്രദര്‍ശനത്തോടെ മറാത്ത മന്ദിര്‍ തിയറ്ററില്‍ അവസാനിച്ചത്. 210 പേരടങ്ങുന്ന സംഘമായിരുന്നു ചിത്രത്തിന്റെ അവസാന പ്രദര്‍ശനം കാണുവാന്‍ തിയറ്ററുകളില്‍ എത്തിയിരുന്നത്. ചിത്രം കഴിഞ്ഞ ഡിസംബറില്‍ ആയിരം ആഴ്ച പ്രദര്‍ശനം പൂര്‍ത്തിയായിരുന്നു. ഇതേതുടര്‍ന്ന് ചിത്രം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കിംഗ് ഖാന്റെ ആരാധകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദര്‍ശനം തുടരാന്‍ തീരുമാനിച്ചത്. ആയിരം ആഴ്ച തികച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശന സമയം 11.30 എന്നത് 9.15 ആയി മാറ്റിയിരുന്നു. എന്നാല്‍ തീയറ്റര്‍ ജീവനക്കാര്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ 19 വര്‍ഷം നീണ്ട പ്രദര്‍ശനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറാത്ത മന്ദിര്‍ തീയറ്റര്‍ അധികൃതരും യഷ്രാജ് ഫിലിംസും സംയുക്തമായി നടത്തിയ കൂടിയാലോചനയിലാണ് പ്രദര്‍ശനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.1995 ഒക്ടോബര്‍ 19നായിരുന്നു മുംബൈയിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ ‘ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗ’ ആദ്യമായി പ്രദര്‍ശനം ആരംഭിച്ചിരുന്നത്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത് ഷാരൂഖും കാജോളും തകര്‍ത്ത് അഭിനയിച്ചിരുന്ന ഈ പ്രണയ ചിത്രം നിര്‍മിച്ചിരുന്നത് യാഷ് രാജ് ഫിലിംസായിരുന്നു.
Leave a Reply