Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഡലിങ് രംഗത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് നടിയും മോഡലുമായ മെറീന മൈക്കിള്‍.
മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളേക്കുറിച്ച് താന്‍ മോശമായി സംസാരിച്ചു എന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മെറീന ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.
ഗൃഹലക്ഷ്മിക്ക് മെറീന നല്‍കിയ അഭിമുഖമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് നല്‍കിയത്. രണ്ട് ദിവസമായി തന്റെ പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നത് കണ്ടു. മോഡലിങ് രംഗത്തെയും അവിടെ പ്രവര്‍ത്തിക്കുന്നവരെയും ഞാന്‍ മോശമാക്കിപ്പറഞ്ഞു എന്ന തരത്തിലാണ് പോസ്റ്റുകള്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഞാന്‍ മാതൃഭൂമി ഗൃഹലക്ഷ്മിയ്ക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു. ആ അഭിമുഖം വളച്ചൊടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു, മെറീന പറഞ്ഞു.
മോഡലിങ്ങില്‍ നിന്ന് സിനിമയിലേക്ക് വന്ന കുട്ടിയാണ് താന്‍. എനിക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതിനാല്‍ ചില അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് താന്‍ പറഞ്ഞതെന്ന് മെറീന വ്യക്തമാക്കി.
മോഡിലിങ് രംഗത്തെ കുറിച്ച് താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല. മോഡലിങ്ങുമായി ബന്ധപ്പെട്ട് പൊലീസ് കേസായി മാറിയ ഒരു സംഭവം ഉണ്ടായതിന് ശേഷം താന്‍ ആകെ അഭിമുഖം നല്‍കിയത് ഗൃഹലക്ഷ്മിക്ക് മാത്രമാണ്. അതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഓണ്‍ലൈനില്‍ വന്നതെന്നും മെറീന പറയുന്നു.
ഇപ്പോള്‍ തന്നെ മോഡലിങ്ങില്‍ ഒരുപാട് നല്ല കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ ഏത് ഓണ്‍ലൈന്‍ മീഡിയയിലെ പൊന്നു ചേട്ടനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. എന്റെ കൂടെ ജോലി ചെയ്യുന്നവരെയെല്ലാം ഞാന്‍ മോശക്കാരായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു അവര്‍ എഴുതിയത്. ഞാന്‍ എന്റെ കൂടെ ജോലി ചെയ്യുന്നവരെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. കൃത്യമായ ധാരണകളുമായി മോഡലിങ്ങിലേക്ക് വരണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്, മെറീന പറഞ്ഞു.
മോഡലിങ് രംഗത്ത് നിന്ന് തനിക്ക് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. തനിക്ക് ലഭിച്ച ഗ്രൂമിങ് കാരണം അത്തരം പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിച്ചിട്ടുണ്ടെന്നും മെറീന കൂട്ടിച്ചേര്‍ത്തു.
താന്‍ പറയാത്ത ഒരു കാര്യം തന്റെ പേരില്‍ പുറത്ത് വരുമ്പോള്‍ താനുമായി അടുത്ത് നില്‍ക്കുന്നവരെ അത് വേദനിപ്പിക്കും. അതിനേക്കുറിച്ച് തനിക്ക് വിചാരമുണ്ട്. അതുകൊണ്ട് താന്നെ താന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലെങ്കിലും ഇത് വായിച്ചിട്ട് ആര്‍ക്കെങ്കിലും വിഷമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നതായും മെറീന പറഞ്ഞു.
മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും. അവരെ ചൂഷണം ചെയ്യുകയാണെന്നും അവര്‍ പാര്‍ട്ടികളില്‍ മദ്യപിച്ച് ആണ്‍കുട്ടികള്‍ക്കൊപ്പം പങ്കെടുക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് മദ്യവും പുരുഷന്റെ ചൂടും ഇല്ലാതെ പറ്റാതായിരിക്കുന്നു എന്നും മെറീന വെളിപ്പെടുത്തി എന്നാണ് വാര്‍ത്ത പ്രചരിച്ചത്.
Leave a Reply