Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:58 pm

Menu

Published on January 7, 2015 at 2:02 pm

‘മറിയംമുക്കി’ന്‍െറ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

mariyam-mukku-malayalam-movie-teaser-2

ഫഹദ് ഫാസിലിനെ നായകനാക്കി തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘മറിയംമുക്കി’ന്‍െറ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഫഹദ് ഒരു മുക്കുവന്റെ വേഷത്തിലാണെത്തുന്നത്. മറിയം മുക്ക് എന്ന സ്ഥലത്തെ ഒരു തന്റേടിയായ ചെറുപ്പക്കാരനായാണ് ഫഹദ് ഫാസില്‍ ഇതില്‍ എത്തുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. വിഴിഞ്ഞം, കാപ്പില്‍, തങ്കശ്ശേരി എന്നിവിടങ്ങളിലായാണ് ‘മറിയംമുക്കി’ന്‍െറ ചിത്രീകരണം നടന്നിട്ടുള്ളത്. ചരിത്രപ്രാധാന്യമുളള സ്‌ഥലമായാണ്‌ ചിത്രത്തില്‍ മറിയം മുക്കിനെ അവതരിപ്പിക്കുന്നത്‌. പോര്‍ച്ചുഗീസുകാരുടെ പിന്മുറക്കാരെന്ന്‌ വിശ്വസിച്ചുപോരുന്ന പ്രദേശവാസികളിലൂടെയാണ്‌ കഥ മുന്നോട്ടുപോകുന്നത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News